പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി: അപേക്ഷകരുടെ തിരക്കില്‍ വീര്‍പ്പുമുട്ടി കൃഷിഭവനുകള്‍

0
36

പൊന്‍കുന്നം: പ്രതിവര്‍ഷം ആറായിരം രൂപ അക്കൗണ്ടി ലെത്തുന്ന പ്രധാന്‍മന്ത്രി കി സാന്‍ സമ്മാന്‍നിധി പദ്ധതി യിലേക്ക് എന്നുവരെ അപേ ക്ഷ സ്വീകരിക്കുമെന്ന വ്യക്തതയില്ലാത്തതിനാല്‍ ഇന്ന ലെ കൃഷിഭവനുകളില്‍ അപേ ക്ഷകരുടെ തിരക്ക്.
രാവിലെ മുതല്‍ എല്ലാകൃ ഷിഭവനുകളിലും നൂറുകണ ക്കിനാള്‍ക്കാരാണ് കാത്തു നിന്നത്. ഈയാവശ്യത്തിനു വേണ്ടി കരമടയ്ക്കാന്‍ വില്ലേജ്ഓഫീസുകളിലും ജനങ്ങളുടെ തിരക്കായിരുന്നു. അവസാ നദിവസം ചൊവ്വാഴ്ചയെന്ന ധാരണയായിരുന്നു.ഏവര്‍ക്കും.
20നകം ആദ്യഘട്ട അപേ ക്ഷകര്‍ അപ്ലോഡ് ചെയ്യ ണമെന്ന് കൃഷിഭവനുകള്‍ക്ക് നിര്‍ദേശം ലഭിച്ചതോടെ മിക്ക കൃഷിഭവനിലും അപേക്ഷ സ്വീകരിക്കുന്നത് 19 വരെ എന്ന് അറിയിപ്പ് നല്‍കിയ താണ്ആശയക്കുഴപ്പമു ണ്ടാക്കിയത്. അപേക്ഷ നല്‍ കാന്‍ 25 വരെ സാവകാശം നല്‍കിയിട്ടുണ്ട്.
ലാസ്റ്റ്ഗ്രേഡ് ജീവനക്കാ രൊഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് അപേക്ഷി ക്കാന്‍ അര്‍ഹതയില്ല. അഞ്ചേ ക്കറില്‍ താഴെ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് അപേ ക്ഷിക്കാം. എന്നാല്‍ കുറഞ്ഞ ഭൂമി എത്രയെന്ന് വ്യക്തമായ നിര്‍ദേശമില്ല.
ഒന്നരസെന്റുഭൂമിയുടെ കരമടച്ച രസീതുമായി അപേ ക്ഷ നല്‍കാന്‍ എത്തിയവരു മുണ്ട്. ഇവ സാധുവാകുമോ എന്ന് കൃഷിഭവന്‍ അധികൃത ര്‍ക്കും നിശ്ചയമില്ല.
2018-19 വര്‍ഷത്തെ കരമടച്ച രസീത്, ആധാര്‍, നാഷണ ലൈസ്ഡ് ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡിന്റെ അസലും പകര്‍പ്പും എന്നിവ അപേക്ഷ കന്‍ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here