പരീക്ഷാ നടത്തിപ്പില്‍ ആധുനികവല്‍ക്കരണം; എം.ജിയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

0
10
പരീക്ഷ നടത്തിപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിശീലനത്തിന്റെ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് നിര്‍വ്വഹിക്കുന്നു.

കോട്ടയം: പരീക്ഷ നടത്തിപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴി ലുള്ള കോളേജുകളുടെ പരീ ക്ഷ നടത്തിപ്പ് ചുമതലയുള്ള അധ്യാപകര്‍ക്കും അനധ്യാ പകര്‍ക്കും.പരിശീലനം.നല്‍കി.
മൂല്യനിര്‍ണയത്തിനായി രജിസ്ട്രേഷന്‍ നമ്പരിന് പ കരം ഫാള്‍സ് നമ്പര്‍ നല്‍കു ന്നതിന് എക്സാമിനേഷന്‍ ഫാള്‍സ് നമ്പര്‍ മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.
ഇലക്ട്രോണിക് രീതിയില്‍ ഫാള്‍സ് നമ്പര്‍ റീഡ് ചെയ്യു ന്ന സ്റ്റിക്കര്‍ പരീക്ഷാഹാളി ല്‍വച്ചു തന്നെ ഉത്തരക്കടലാ സില്‍ പതിക്കും.
ഫാള്‍സ് നമ്പര്‍ മാപ്പിംഗ് പരീക്ഷാഹാളില്‍ത്തന്നെ നടക്കും..ഉത്തരക്കടലാസുകള്‍ ക്ക് ഫാള്‍സ് നമ്പര്‍ നല്‍കല്‍ ഏറെ സമയമെടുത്തിരുന്നു. എക്സാമി നേഷന്‍ ഫാള്‍സ് നമ്പര്‍ മാനേജ്മെന്റ് സംവി ധാനത്തിലൂടെ ഇത് അനായാ സമാകുകയും മൂല്യനിര്‍ണയം വേഗത്തിലാക്കാന്‍ സഹായക മാവുകയും ചെയ്യും.
സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന പരിശീലനം വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷാ നടത്തി പ്പിന് ആധുനിക സംവിധാ നങ്ങള്‍ ഉപയോഗിക്കുന്നത് സേവന നിലവാരവും വേഗ വും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോ ളര്‍ ഡോ. തോമസ് ജോണ്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊ ഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ.ജോസ്, ഡോ. പി.കെ. പത്മകുമാര്‍, ഡെപ്യൂട്ടി രജി സ്ട്രാര്‍ ഗിരീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ പരീക്ഷ പോര്‍ട്ടലു കള്‍ കൈകാര്യം ചെയ്യുന്ന തിനുള്ള പരിശീലനത്തിന് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ സീനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ എസ്. മജേഷ് നേതൃത്വം നല്‍കി. പരീക്ഷാ നടത്തിപ്പി ല്‍ പാലിക്കേണ്ട നടപടിക്രമ ങ്ങളെക്കുറിച്ച് പരീക്ഷ മോണി റ്ററിംഗ് സെല്‍ വിഭാഗത്തിലെ ജോയ് മാത്യു വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here