ലാവ് ലിന്‍ കേസ് അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

0
4

തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും. ഇന്നലെ കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോള്‍ സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വിശദമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്ലിനു നല്‍കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്. സുപ്രീംകോടതി വിശദമായ വാദംകേള്‍ക്കുന്ന ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസംകേസ് പരിഗണിക്കണമെന്ന് തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദംകേള്‍ക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായുള്ള ബെഞ്ച് തീരുമാനമറിയിച്ചത്. മാര്‍ച്ച് മാസത്തില്‍ഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here