സ്‌നേഹതീരത്തെ സഹോദരിമാരെ കൈ പിടിച്ചുയര്‍ത്താന്‍ കുടുംബശ്രീ

0
13

കൊല്ലം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ അഭയകേന്ദ്രമായ വിളക്കുടി സ്‌നേഹതീരത്തിലെ സഹോദരിമാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താല്‍ കുടുംബശ്രീ ജില്ലാ മിഷന്‍. അരക്ഷിത സമൂഹത്തിന് ഉപജീവനത്തിനായി പ്രത്യാശ എന്ന പേരില്‍ കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്വയം തൊഴില്‍ പരിശീലനം നല്‍കികൊണ്ട് അവരെ സ്വയംപര്യാപ്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അന്തേവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ 14 സ്‌പെഷ്യല്‍ അയല്‍ക്കുട്ടങ്ങളായി രൂപീകരിച്ച് വിവിധ വിഭാഗങ്ങളിലായി ആണ് ആദ്യഘട്ടം നിലയില്‍ പരിശീലനം ആരംഭിക്കുന്നത്. ബാന്‍ഡ് ട്രൂപ്പ്, ചവിട്ടി നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം എന്നിവ സംരഭമായി സി.ഡി.എസി ല്‍ രജിസ്റ്റര്‍ ചെയ്ത് വിപുലീകരിക്കുന്ന പ്രവര്‍ത്തനവും ഇതിലൂടെ ആവിഷ്‌കരിക്കുന്നു. ഒരോ ഗ്രൂപ്പുകള്‍ക്കും വെവ്വെറേ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.പഴയ തുണിത്തരങ്ങള്‍ ശേഖരിച്ച് വിത്യസ്ത ആകൃതിയിലും വലിപ്പത്തിലും വര്‍ണ്ണാഭമായ ചവിട്ടികള്‍ നിര്‍മ്മിക്കക. മുത്തുകള്‍ മറ്റും ഉപയോഗിച്ച് ആഭരണ നിര്‍മ്മാണം, അന്തേവാസികളില്‍ 25 പേരടങ്ങുന്ന ബാന്‍ഡ് സംഘം എന്നിവയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കുട നിര്‍മ്മാണത്തില്‍ പരിശീലനവും ആരംഭിക്കുന്നു.സമൂഹത്തില്‍ തങ്ങളുടേതായ ഇടം നഷ്ടപ്പെടുകയും അവഗണനകളും ഒറ്റപ്പെടലൂകളും ഏറ്റുവാങ്ങേണ്ടി വന്ന ഇത്തരക്കാരെ മുഖ്യധാരയിലേക്ക് എത്തിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകുക എന്നതാണ് കുടുംബശ്രീ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കുടുംബശ്രി ജില്ലാമിഷനും വിളക്കുടി ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ഉള്ള ഇടപെടലുകളും ഇതിന്റെ ഭാഗമായി നടക്കുന്നു. സ്‌പെഷ്യല്‍ അയല്‍ക്കൂട്ട രൂപീകരണ ഉദ്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ലീലാവതിയമ്മ അദ്ധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സബൂറാബീവി പദ്ധതി വിശദീകരിച്ചു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സജീദ്, ശ്രീദേവിയമ്മ, എം.അജിമോഹന്‍, മാജിത, ഷീജ പി.വി., സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്‍, ജോസഫ് അലോഷ്യസ് എന്നിലര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here