വാഗമണില്‍ തൂക്കുപാലം തകര്‍ന്ന് 11 പേര്‍ക്ക് പരിക്ക്; പാലത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയത് അപകടകാരണം

0
40
വാഗമണ്ണിലെ തൂക്കുപാലം

ഈരാറ്റുപേട്ട: വാഗണ്ണ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്.ആരുടെയും പരിക്ക് ഗുരുതരമല്ല. 10 അടി താഴ്ചയിലേക്കാണ് പാലം പൊട്ടിവീണത്. വാഗമണിലെ ആത്മഹത്യാ മുനമ്പിന് സമീപത്താണ്‌സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലി പുള്ളിപ്പാലം ജോയ്സി വര്‍ഗീസ് (50), പുതുശേരില്‍ ബിനി തോമസ് (40), ചിറ്റിനേപ്പള്ളില്‍ ജിസ്മി പൗലോസ് (19), ചുട്ടി വേലന്‍ചേരില്‍ അല്‍ഫോന്‍സാ മാത്യു (58), ഷിബി വര്‍ഗീസ് (41), സിസ്റ്റര്‍അനുഷ (35), സിസ്റ്റര്‍ ജ്യോതിസ് (45) കേരിക്കോത്ത് മേഴ്സി ജോയി (50), ചിറ്റിലപ്പള്ളി റിയ ചെറിയാന്‍ (21), മണലൂരാനില്‍ സൗമ്യ വിപിന്‍ (32), കോലത്തുംകുന്നേല്‍ കിരണ്‍ ബാബു (19) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. സിസ്റ്റര്‍ ജ്യോതിസ്, സിസ്റ്റര്‍ അനുഷ എന്നിവര്‍ക്ക് കാലിന് ഒടിവുണ്ട്.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്ന് വിനോദയാത്രക്കെത്തിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ 30 അംഗ സംഘത്തിലെ 11ലേറെ പേരാണ് അപകടത്തില്‍പ്പെട്ടത്.

ഡി.റ്റി.പി സിയുടെ വകയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം കഴിഞ്ഞ ഞായറാഴ്ചയാണ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഈ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. പരിധിയില്‍ അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. .ഒരേ സമയം നാല് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള പാലത്തില്‍ 13 പേര്‍ കയറുകയായിരുന്നുവെന്നാണ് വിവരം. ചെയ്തതാണ്. അതേ സമയം ഈ ബ്രിഡ്ജിനു മുകളില്‍ ഒരു സുരക്ഷാ വടം കൂടി ഉണ്ടാവേണ്ടാതാണന്ന് വിദഗ്ധര്‍ പറയുന്നു.ഈവടത്തില്‍ നിന്നും കയറുന്നവരുടെ ശരീരഭാഗത്തേക്ക് കയര്‍ ബന്ധിച്ചു കൊണ്ടാണ് ഈ ബ്രിഡ്ജിലേക്ക് ആളെകയറ്റേണ്ടത്.എന്നാല്‍ ഈ വടം ഇവിടെ സ്ഥാപിച്ചിരുന്നില്ല.

അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് ആദ്യംലഭിച്ച വിവരം. മാധ്യമങ്ങളിലൂടെ ഇത്തരത്തിലാണ് വാര്‍ത്ത പരന്നതും. എന്നാല്‍ അധികം ഉയരത്തിലല്ലാത്തതിനാല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല.
ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ സുരക്ഷാ നിര്‍ദ്ദേശങ്ങളോ സെക്യൂറിറ്റി ജീവനക്കാരനോ ഇല്ലെന്ന് യാത്ര സംഘത്തെ നയിച്ച അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ വക്കച്ചന്‍ തുമ്പയില്‍ വാര്‍ത്ത ലേഖകരോട് പറഞ്ഞു .

 

LEAVE A REPLY

Please enter your comment!
Please enter your name here