ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് മുൻ മാതൃകകൾ ഇ ല്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ, ജെസിബിയും കരി പൂച്ചകളുമല്ല ദൗത്യത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധിയുടെഅടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ദൗത്യം നടപ്പിലാ ക്കാൻ അനാവശ്യമായ ഒരു കൃതിയും സർക്കാർ കാ ണിക്കില്ല. നടപടിക്രമങ്ങൾ നിയമപരമായി മുന്നോട്ട് പോകണം എന്ന് മാത്രമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേകമായി ആരെയെങ്കിലും ഉന്നം വച്ചുകൊണ്ട ല്ല ദൗത്യം നടപ്പിലാക്കുന്നത്. സിനിമാറ്റിക് ആക്ഷൻ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട്സർക്കാർ ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഈഭേദഗതികൾ കൈയേറ്റത്തിന് കുടചൂടാനുള്ള നടപടിയല്ല. കൈയേറ്റവുംകുടിയേറ്റവുംഒരുപോലെകാണാനാവില്ല.

എം.എം.മണിയുടെ പരാമർശങ്ങളെക്കുറിച്ചുള്ള മാ ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യ ങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here