പൊതുവിദ്യാഭ്യാസം വീണ്ടും പരിഷ്‌കരിക്കുമ്പോള്‍

0
8

കേരളത്തിലെ പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്. ഏകരൂപമില്ല.വ്യക്തമായ പഠനപദ്ധതി ഇല്ല. ഒന്നുമുതല്‍ 12 വരെപലതരം സിലസ്സുകളില്‍ പഠിച്ച് ഉയരാം എന്ന സ്ഥിതി. ഇതിന് ഒരു ഏകരൂപമുണ്ടാക്കാന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ആലോചിക്കാതിരുന്നിട്ടില്ല. പലതരംസമ്മര്‍ദ്ദങ്ങളില്‍ പെട്ട് പരിഷ്‌ക്കരണ നീക്കങ്ങള്‍പരാജയപ്പെട്ടു. സ്റ്റേറ്റ് സിലസ്സിലുള്ള പൊതുവിദ്യാഭ്യാസത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു.അതിനായി തയ്യാറാക്കിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്മന്ത്രിസഭയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിലെവിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുസമൂഹത്തിനറിയില്ല. എന്നിരിക്കെ ഹയര്‍ സെക്കന്ററിസ്‌കൂളുകളിലെ അധ്യാപകരും മാനേജ്‌മെന്റും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വിദ്യാഭ്യാസം സര്‍ക്കാരിന് പൊള്ളുന്ന ഒരു വിഷയമാണ്. കേരളത്തില്‍ സ്വകാര്യ വിദ്യാഭ്യാസമാനേജ്‌മെന്റുകള്‍ സംഘടിതരും ശക്തരുമാണ്.സര്‍ക്കാരിനെ വരെ അട്ടിമറിക്കാന്‍ കെല്പുള്ളവരാണ് കേരളത്തിലെ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍എന്ന് തെളിയിച്ചിട്ടുണ്ട്. വിമോചനസമരത്തിന്റെ തിക്താനുഭവങ്ങളൊന്നും കമ്മ്യൂണിസ്റ്റ് നേതാക്കള്‍മറന്നിട്ടുണ്ടാവില്ല. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ഉണ്ടായേ തീരൂ. ഖാദര്‍ കമ്മിറ്റി എന്തൊക്കെയാണ്‌നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമായി അറിയില്ലെങ്കിലുംഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ളപൊതുവിദ്യാഭ്യാസ സംവിധാനത്തെ ഏകോപിപ്പിച്ച്ഒരു ഭരണവ്യവസ്ഥയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് തോന്നുന്നു. ഖാദര്‍ കമ്മിറ്റിഇതിനനുകൂലമായി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററിവിദ്യാഭ്യാസത്തെ ഹൈസ്‌കൂള്‍ പഠനസംവിധാനത്തോട് ചേര്‍ക്കുന്നത് പ്ലസ് ടു മാനേജ്‌മെന്റും അവിടെപഠിപ്പിക്കുന്ന അധ്യാപകരും ഇഷ്ടപ്പെടുന്നില്ല.അതേസമയം ഹൈസ്‌കൂള്‍ അധ്യാപകര്‍ ഒന്നടങ്കംഅതിനെ സ്വാഗതം ചെയ്യുന്നു. പ്രീ-ഡിഗ്രി കോഴ്‌സ്‌നിര്‍ത്തലാക്കി ഹയര്‍ സെക്കന്ററി ബോര്‍ഡ് രൂപീക
രിച്ചു. അതിന്റെ കീഴിലാണ് പ്ലസ് ടു പഠനം തുടങ്ങിയത്. ഹൈസ്‌കൂള്‍ അധ്യാപകരേക്കാള്‍ ഉയര്‍ന്നവിദ്യാഭ്യാസ യോഗ്യത ഉള്ളവരെയാണ് പ്ലസ് ടുഅധ്യാപകരായി നിശ്ചയിച്ചത്. കോളേജ് അധ്യാപകരെല്ലാം പ്രൊഫസര്‍മാരായപ്പോള്‍ പ്ലസ് ടു അധ്യാപകര്‍ ലക്ചറര്‍മാരായി ഭാവിച്ചു. പഴയ ജൂനിയല്‍ലക്ചറര്‍മാരുടെ യോഗ്യതയൊക്കെ അവര്‍ക്കുണ്ട്.പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിലാകുമ്പോള്‍ഭാവിയില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ പ്രമോഷന്‍പോസ്റ്റായി പ്ലസ് ടു അധ്യാപക തസ്തിക മാറുമോഎന്ന ഭയം മാനേജര്‍മാര്‍ക്കുണ്ട്. പ്ലസ് ടു അധ്യാപകനിയമനം മാനേജര്‍മാരുടെ ചാകരയാണ്. അരക്കോടിരൂപ വരെ ഒരു അധ്യാപക നിയമനത്തിന് പ്ലസ് ടു
മാനേജ്‌മെന്റ് കോഴ വാങ്ങുന്നുണ്ട് എന്നാണ് കേള്‍വി.പ്രമോഷന്‍ പോസ്റ്റായാല്‍ ഈ ചൂഷണം അവസാനിക്കും. എന്നാല്‍ പ്ലസ് ടുവിലെ നിലവിലുള്ളഅധ്യാപകര്‍ പൊതുവിദ്യാഭ്യാസത്തെ ഏകോപിപ്പിക്കുന്ന നിര്‍ദ്ദേശത്തിന് എന്തുകൊണ്ട് എതിരാകുന്നുഎന്ന് വ്യക്തമല്ല. അധ്യാപകരുടെ ബലവത്തായ സംഘടനയായ കെ.എസ്.ടി.എ. സി.പി.എം നിയന്ത്രിതമാ
ണ്. ഹയര്‍സെക്കന്ററി അധ്യാപകരുടെ മേല്‍ ഈസംഘടനയ്ക്ക് അത്രത്തോളം സ്വാധീനമില്ല. ഹയര്‍സെക്കന്ററിബോര്‍ഡ് ഇല്ലാതാകുകയും എല്ലാവരുംസ്‌കൂള്‍ അധ്യാപകരാവുകയും ചെയ്താല്‍ ഈ സംഘടനയുടെ സ്വാധീനവ്യാപ്തി ഉയര്‍ത്താം എന്ന് അതിന്റെനേതാക്കള്‍ ആഗ്രഹിക്കുന്നതോടൊപ്പംഎതിരാളികള്‍ഈ ആശയത്തെ എതിര്‍ക്കാനുള്ള കാരണമായുംഉയര്‍ത്തിക്കാട്ടുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെപൊതുനിലവാരം മെച്ചപ്പെടണമെന്നല്ല പ്രധാനഉദ്ദേശ്യം. സംഘടനയുടെ ശക്തിയും വ്യാപ്തിയുംകൂട്ടുക എന്നതാണ്. എങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഇന്നത്തേതിലും പരിതാപകരമാവും.പ്രീ-ഡിഗ്രി കോഴ്‌സ് നിര്‍ത്തി പ്ലസ് ടു തുടങ്ങിപ്രത്യേക ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്നത്
ദീര്‍ഘകാലത്തെ ആലോചനയ്ക്കും നിയതമായലക്ഷ്യങ്ങള്‍ക്കും അടിസ്ഥാനമായിട്ടാണ്. സ്‌കൂളിനും കോളേജിനും ഇടയില്‍ രണ്ടു വര്‍ഷത്തെഇടവേളയില്‍ കുട്ടികളുടെ അഭിരുചി നിര്‍ണ്ണയിച്ച്‌വഴിതിരിച്ചുവിടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍വിഭാവനം ചെയ്ത പ്ലസ് ടു കോഴ്‌സ് ഹൈസ്‌കൂളിന്റെ തുടര്‍ച്ചയായി ഒപ്പം ചേരുമ്പോള്‍ അതിന്റെസ്വതന്ത്രമായ നിലനില്പ് ഇല്ലാതാകും. ഭരണപരമായ സൗകര്യം നോക്കിയാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ ആ കോഴ്‌സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടിമാനിക്കപ്പെടണം. പരീക്ഷിച്ച് പരീക്ഷിച്ച് പലതവണനശിപ്പിച്ചിട്ടുള്ളതാണ് നമ്മുടെ പൊതുവിദ്യാഭ്യാസം.ഡി.പി.ഇ.പി എന്നൊരു പഠന പദ്ധതി മുമ്പുണ്ടായിരുന്നു. എഴുത്തും വാനയും ഭാഷയില്‍ പരിജ്ഞാനവുംഒന്ന ും വേണ്ട . എല്ല ാം ചെയ ്ത ുപ ഠിച്ച റ ിഞ്ഞ ാല്‍ മത ി.അതായിരുന്നു ഡി.പി.ഇ.പിയുടെ സ്വഭാവം. പരീക്ഷണാര്‍ത്ഥം ഏതാനും ജില്ലകളില്‍ മാത്രമേ ഹ്രസ്വകാലം അത് തുടര്‍ന്നുള്ളൂ. വന്നതുപോലെ അതുമറവിയിലേക്കു മറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെപഠനരീതിയും പാഠ്യപദ്ധതികളും വീണ്ടുവിചാരമില്ലാതെ പകര്‍ത്തി കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍അവനവനെ പോലും തിരിച്ചറിയാത്ത വെള്ളരിങ്ങാബൊമ്മകളെ ആയിരിക്കും നമ്മള്‍ വളര്‍ത്തിയെടുക്കുക. അത്തരം പഠനരീതികളില്‍ പരീക്ഷിക്കാന്‍തങ്ങളുടെ കുട്ടികളെ വിട്ടുകൊടുക്കാതെകാര്യബോധമുള്ള രക്ഷാകര്‍ത്താക്കള്‍ സി.ബി.എസ്.ഇ,
എന്‍.സി.ഇ.ആര്‍.ടി, ഐ.സി.എസ്.ഇ പഠനരീതികളിലേക്ക് ചുവടുമാറ്റുന്നു. അങ്ങനെ നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്ത് വ്യത്യസ്ത രീതികളില്‍ സ്റ്റേറ്റ്‌സിലബസിനു പുറത്ത് വേറൊരു തരം പൗരന്മാര്‍വളര്‍ന്നു വരുന്നതും കാണാതെ പോകരുത്. പരിഷ്‌കരണ വാദികളും അതിന്റെ വിമര്‍ശകരും ഇക്കാര്യംകണക്കിലെടുക്കുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here