കെഎസ്ആര്‍ടിസി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ശുപാര്‍ശ

0
8

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് പ്രഫ. സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് പ്രഫഷണല്‍ മികവുള്ളവരെ ഏല്‍പ്പിക്കണമെന്നും കട്ടപ്പുറത്തുള്ള ബസുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് പഠിക്കാന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.ഒരു ബസിന് 7.2 ജീവനക്കാര്‍ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രാവര്‍ത്തികമായാല്‍ പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാരുടെ അവസ്ഥ പരുങ്ങലിലാകും. ആജ്ഞാനുവര്‍ത്തിയാകാത്ത എംഡിമാരെ അടിക്കടി മാറ്റുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ വര്‍ക് ഷോപ്പുകള്‍ നവീകരിക്കണം. മലിനീകരണവും ഇന്ധനചിലവും കുറയ്ക്കാന്‍ ഇലക്ട്രിക് ബസ് പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കെഎസ്ആര്‍ടിസി നവീകരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2016 ല്‍ ആണ് കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അധ്യാപകനായ സുശീല്‍ ഖന്നയെ ചുമതലപ്പെടുത്തിയത്. 2017 ഫെബ്രുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here