തൃക്കൊടിത്താനം ഫൊറോന പള്ളിയില്‍ വൈദികരെ പൂട്ടിയിട്ട് വന്‍ കവര്‍ച്ച

0
35

ചങ്ങനാശ്ശേരി: വൈദികരെ പൂട്ടിയിട്ട് പള്ളിയിയുടെ ഓ ഫീസ് മുറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. തൃക്കൊടിത്താ നം സെന്റ് സേവ്യേഴ്സ് ഫൊ റോന പള്ളിയിലാണ് മോഷ ണം നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പുലര്‍ച്ചെ അഞ്ചോടെ കുര്‍ ബാന അര്‍പ്പിക്കുന്നതിനായി വൈദികര്‍ എഴുന്നേറ്റപ്പോഴാ ണ് പള്ളിമുറി പുറത്തു നിന്ന് പൂട്ടിയതായി അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് വൈദികര്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി വന്ന് നോക്കിയപ്പോഴാണ് വൈദികരുടെയെല്ലാം മുറികള്‍ പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തി യ പരിശോധനയിലാണ് പ ണം സൂക്ഷിക്കുന്ന കെട്ടിട ത്തിന്റെ ഗ്രില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് പ ണം കവര്‍ന്നതായി ബോധ്യ പ്പെട്ടത്.
താഴത്തെ നിലയില്‍ താമസിക്കുന്ന വികാരിയുടെയും അസി.വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസി.വികാരിയുടെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയശേഷം പള്ളി ഓഫീസ് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പള്ളിയുടെ വാതില്‍ പൊളിച്ച് അകത്ത് അടന്ന മോഷ്ടാവ് ഒരു സ്റ്റീല്‍ അലമാരയും ഒരു തടി അലമാരയുടെയും പൂട്ട് പൊളിച്ചിട്ടുണ്ട്. സ്റ്റീല്‍ അലമാരയുടെ വാതില്‍ തകര്‍ത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലാണ്. വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയിലുണ്ടായിരുന്ന രേഖകളും ചെക്കുകളും പണവും മോഷണം പോയതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞമാസം നടന്ന പെ രുന്നാളിന്റെ നേര്‍ച്ചപ്പണം അടക്കം പള്ളിയിലെ വരുമാ നം മുഴുവന്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. തൃക്കൊടി ത്താനം പോലീസ് സ്ഥല ത്തെത്തി അന്വേഷണം ആ രംഭിച്ചു. പോലീസ് അന്വേ ഷണം നടക്കുന്നതിനാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പള്ളി അധി കൃതര്‍ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here