നളിനി നെറ്റോ രാജിവെച്ചത് സഹോദരന്‍ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയതിനെതുടര്‍ന്ന്; കാര്യം മനസ്സിലാക്കാതെ വാര്‍ത്തകള്‍ അടിച്ചുവിടരുതെന്ന് മുഖ്യമന്ത്രി

0
6

തിരുവനന്തപുരം: നളിനി നെറ്റോയുടെ രാജിയില്‍ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അടിച്ചു വിടുന്നത്. സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോള്‍ നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തര്‍ക്കമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നളിനി നെറ്റോ രാജിവച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഇന്നാണ് നളിനി നെറ്റോയുടെ സഹോദരനും ഇന്‍കം ടാക്‌സ് മുന്‍ ഓഫീസറുമായ ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

ഐആര്‍എസില്‍ ചേരുന്നതിന് മുന്‍പ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആര്‍ മോഹനന്‍ നിലവില്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമ്മീഷണറായിരിക്കെ സ്വയം വിരമിച്ച ആര്‍ മോഹനന്‍ സിഡിഎസില്‍ വിസിറ്റിങ് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here