ഇടുക്കി സീറ്റ്: കോണ്‍ഗ്രസിന്റെ തീരുമാനം നാളെ; പ്രതീക്ഷയുണ്ടെന്ന് ജോസഫ്

0
4

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് എമ്മിലെ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നാളെ തീരുമാനമറിയിക്കും. കോണ്‍ഗ്രസ് ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അതൃപ്?തിയുണ്ട്. കോട്ടയം സീറ്റ് തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മാണി വിഭാഗത്തിലെ സീറ്റ് തര്‍ക്കം മറ്റ് സീറ്റുകളിലെ വിജയത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് കന്റോണ്‍മെന്റ് ഹൗസില്‍ പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തിയത്. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here