തിരഞ്ഞെടുപ്പ് : 30 ഐ.എ.എസുകാര്‍ രണ്ടരമാസത്തേക്ക് കേരളം വിടുന്നു

0
16

തിരുവനന്തപുരം: ജില്ലാകളക്ടര്‍മാരും ഉന്നതപദവികളിലുള്ളവരുമൊഴികെ മിക്ക ഐ.എ.എസ് ഉദ്യോഗസ്ഥരും ഇനിയുള്ള രണ്ടര മാസം കേരളത്തിലുണ്ടാവില്ല. ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പുകാരായും നിരീക്ഷകരായും കേരളത്തിലെ 30 ഐ.എ.എസുകാരെ നിയോഗിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡയറക്ടര്‍ നിഖില്‍കുമാറിന്റെ ആവശ്യപ്രകാരം ഇവരുടെ പട്ടിക ചീഫ്‌സെക്രട്ടറി ടോംജോസ് ഡല്‍ഹിക്കയച്ചു. 26നകം എല്ലാവരും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാവോയിസ്റ്റ് മേഖലകളിലടക്കം തിരഞ്ഞെടുപ്പ് സുഗമമായി നടത്താനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് ചുമതലയുണ്ടാവും. പ്രചാരണം, ചെലവ് എന്നിവയെല്ലാം നിരീക്ഷിക്കണം. ആനന്ദ്‌സിംഗ്, രത്തന്‍ ഖേല്‍ക്കര്‍, കേശവേന്ദ്രകുമാര്‍, എസ്. ഷാനവാസ്, അബ്ദുള്‍നാസര്‍, മുഹമ്മദ് ഹനീഷ്, അജിത് പാട്ടീല്‍, എസ്. ഹരികിഷോര്‍, എ. ഷൈനാമോള്‍, ടി. മിത്ര, ജാഫര്‍മാലിക്, വീണാ മാധവന്‍, എസ്. വെങ്കിടേസപതി, പി. ബാലകിരണ്‍, എ. ഷാജഹാന്‍, പി. വേണുഗോപാല്‍, കെ. ഗോപാലകൃഷ്ണഭട്ട്, കെ.എന്‍. സതീശ്, അസ്ഗര്‍ അലിപാഷ, അല്‍ക്കേഷ് ശര്‍മ്മ, എ. ജയതിലക്, രാജന്‍ ഖൊബ്രഗഡെ, റാണിജോര്‍ജ്, ടി.വി. സുഭാഷ്, എന്‍. പ്രശാന്ത്, മനോജ് ജോഷി, എ. കൗശിഗന്‍, ഡോ.ബി. അശോക്, യു.വി. ജോസ്, എന്‍. പദ്മകുമാര്‍ എന്നിവരാണ് പോകുന്നത്. വോട്ടെണ്ണലും നടപടിക്രമങ്ങളുമെല്ലാം പൂര്‍ത്തിയാക്കിയേ ഇവര്‍ക്ക് മടങ്ങാനാവൂ. അതുവരെ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകാം. എന്നാല്‍, പുതിയ തീരുമാനങ്ങളൊന്നും കൈക്കൊള്ളേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഫയലുകള്‍ നീങ്ങാന്‍ കാര്യമായ തടസം വരേണ്ടതില്ല.പരിശീലനത്തിലുള്ള എം.ജി. രാജമാണിക്യം, പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിന്റെ ചുമതലയുള്ള കെ. ബിജു, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി. രതീശന്‍, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ഷര്‍മിള മേരിജോസഫ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ഡ്യൂട്ടി എം. ശിവശങ്കര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത്കുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here