വയനാട്ടിലെ തര്‍ക്കത്തില്‍ കുടുങ്ങി കോണ്‍ഗ്രസിന്റെ നാലു സീറ്റുകള്‍; തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു

0
1

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ നാലു സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഇന്ന് വൈകുന്നേരമുണ്ടായേക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നത്.

വയനാട് സീറ്റില്‍ തര്‍ക്കം തുടരുന്നതാണ് മറ്റു മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനുള്ള കാരണം. ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന്റെ അനുമതി ലഭിച്ച 13 പേരുടെ സ്ഥാനാര്‍ഥിത്വമാണ് ആദ്യം പ്രഖ്യാപിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് വിജയ സാധ്യതയുണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. മറ്റ് രണ്ടു സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാകുകയാണ്. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ടി. സിദ്ദിഖിനെ തന്നെ സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. വടകരയില്‍ കെപിസിസി സെക്രട്ടറി പ്രവീണ്‍ കുമാറിന് സാധ്യതയേറി. വയനാട് സീറ്റില്‍ വി.വി പ്രകാശും പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here