തെന്മല: കൊല്ലത്ത് സൂര്യാഘാതമേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെന്മലയില് സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താത്ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യഘാതമേറ്റത്.
സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ തോളിലുമാണ് പരിക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത ചൂട് തുടരുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.