തൃശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും; തന്റെ കാര്യം ഉറപ്പാക്കാനായിട്ടില്ലെന്നും തുഷാര്‍

0
3

തിരുവനന്തപുരം: തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന വാദത്തെ ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി തള്ളി. അതേസമയം താന്‍ മത്സരിക്കുന്ന കാര്യം ഉറപ്പാക്കാനായിട്ടില്ലെന്നും തൃശൂരില്‍ മത്സരിക്കാന്‍ നരേന്ദ്രമോഡിയും അമിത്ഷായും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂരിന്റെ കാര്യത്തില്‍ ബിഡിജെഎസ് തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യമാണെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂര്‍ സീറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് തുഷാര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന് നേരത്തേ പറഞ്ഞിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം തീരുമാനം മയപ്പെടുത്തിയിരുന്നു. തുഷാര്‍ മത്സരിക്കുന്നതിനെതിരെ ആദ്യം കടുത്ത നിലപാട് എടുത്ത വെള്ളാപ്പള്ളി പിന്നീട് അനുകൂല നിലപാടില്‍ എത്തി.

എന്നാല്‍ തുഷാറിന് പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാകുമോ എന്ന് വ്യക്തമല്ല. നേരത്തേ കെ സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലം വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here