രാഹുല്‍ എത്തുന്നത് കടുത്ത സുരക്ഷാ ഭീഷണി മേഖലയില്‍

0
2

ഉസ്മാന്‍ അഞ്ചുകുന്ന്

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കടുത്ത സുരക്ഷാ ഭീഷണി നിലനില്‍ക്കെ. മവോയിസ്റ്റ്് ഭീഷണി നേരിടുന്ന ദക്ഷിണേന്ത്യയിലെ ഏറ്ററും സുപ്രധാന ജില്ലകളിലൊന്നാണ് വയനാട്.കഴിഞ്ഞ ദിവസം കോഴിക്കോട് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പുല്‍വാമാ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ വയനാട് ലക്കിടിയിലെ വീട് സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് എസ്.പി.ജി യോഗം ചേരുകയും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര റദ്ദ് ചെയ്യുകയുമായിരുന്നു.

വയനാട്ടില്‍ മാവോയിസ്റ്റുകളുടെ നിലവിലെ അവസ്ഥ എന്തെന്നോ ശക്തി എത്രയെന്നതോ സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ അറിയില്ല. ഇ സെഡ് കാറ്റഗറിയില്‍പ്പെട്ട വി.വി.ഐ.പിയായ രാഹുലിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാരിന് കടുത്ത തലവേദനയാവും. മത്സര രംഗത്തു മാത്രമല്ല സ്ഥലം എം.പി സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നതിനാല്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തേണ്ട എം.പി കൂടിയാവും രാഹുല്‍.ഇത് മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയിലും മാവോവാദികള്‍ സ്ഥിരം തമ്പടിച്ച് ഇടക്കിടെ ഏറ്റുമുട്ടലും മറ്റും നടക്കുന്ന പ്രദേശമെന്ന നിലയിലും അപകടകരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തും. ആഴ്ചകള്‍ക്ക് മുമ്പാണ് വയനാട്ടിലെ ലക്കിടിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.ജലീലിന്റെ മരണത്തില്‍ രോഷാകുലരായ മാവോവാദികള്‍ ശക്തമായ പ്രതിഷേധത്തിലാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here