മറയൂര്‍, കാന്തല്ലൂര്‍ പ്രദേശം കൈയടക്കി കാട്ടാനകള്‍;ജനങ്ങള്‍ ആശങ്കയില്‍

0
58

മറയൂര്‍: വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മറയൂര്‍, കാന്തല്ലൂര്‍ പ്രദേശം കാട്ടാനകള്‍ കൈയടക്കി. കഴിഞ്ഞ രണ്ടാഴ്ചയായി കാടുവിട്ടറങ്ങിയ ഇരുപത് കാട്ടാനകള്‍ തിരികെ കാട്ടിലേക്കു പോകാന്‍ തയാറാകുന്നില്ല.
കര്‍ഷകര്‍ നട്ടുവളര്‍ത്തിയ കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്.മഴനിഴല്‍ കാടായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്നാണ് കാരയൂര്‍ ചന്ദന റിസര്‍വുവഴി കാട്ടാനകള്‍ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലും എത്തിയത്.
രണ്ടാഴ്ച മുന്‍പ് കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകള്‍ ഇതുവരെ കൃഷിഭൂമി വിട്ട് തിരികെ പോയിട്ടില്ല. കൃഷിയിടങ്ങള്‍ക്ക് സമീപത്തുള്ള സ്വകാര്യ ഗ്രാന്റീസ് തോട്ടങ്ങളിലാണ് പകല്‍ കാട്ടാനകള്‍ തന്പടിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ ഭക്ഷണവും വെള്ളവും തീരെ കുറവായതിനാല്‍ നിരവധിതവണയാണ് തീറ്റക്കും വെള്ളത്തിനുമായി കൂട്ടത്തോടെ കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടയുള്ളവര്‍ അവിചാരിതമായി ഇവയുടെ മുന്നില്‍പ്പെടാനും ആക്രമിക്കപ്പെടാനും സാധ്യത ഏറെയാണ്.
കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ തന്പടിച്ചിട്ടുണ്ടെങ്കിലും ഇവയെ വനമേഖലയിലേക്ക് തുരത്തുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.കാട്ടാനകള്‍ ആക്രമണകാരികളായി തുടരുന്നുണ്ടെങ്കിലും മറയൂരിലെ വനപാലകര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here