കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍

0
16

പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായിപ്രകടനപത്രിക പുറത്തുവന്നു. ‘ഹം നിഭായേംഗേ” അഥവാഞങ്ങള്‍ നടപ്പിലാക്കും എന്ന തലക്കെട്ടില്‍ എ.ഐ.സി.സിഅദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ട പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലെ ഏറ്റവും മുഖ്യമായ ന്യായ്പദ്ധതി പത്തു ദിവസം മുമ്പ് വെളിപ്പെടുത്തിയവയാണ്.അതായത് രാജ്യത്തെ 5 കോടി കുടുംങ്ങള്‍ക്ക് പ്രതിമാസം12,000 രൂപയില്‍ കുറയാതെ വരുമാനമുണ്ടാക്കുന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലെ തിളക്കമാര്‍ന്നവാഗ്ദാനമാണ്. വീട്ടമ്മമാരുടെ പേരില്‍ വര്‍ഷം 72,000 രൂപനേരിട്ട് അക്കൗണ്ടില്‍ അടയ്ക്കുമെന്നും പറഞ്ഞിരുന്നു.ഇതിനായി എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കിക്കൊണ്ടിരിക്കുന്നതേയുള്ളു. സര്‍ക്കാര്‍ കണക്ക് പ്രകാരംരാജ്യത്തെ 5 കോടി കുടുംങ്ങളുടെ വരുമാനം 12,000 രൂപയില്‍ താഴെയാണ്. ആ പോരായ്മ 6,000 രൂപാ ക്രമത്തില്‍ഓരോ മാസവും അടച്ച് പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ്‌വാഗ്ദാനം ചെയ്യുന്നത്.കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുംപ്രത്യേക വാഗ്ദാനങ്ങള്‍ ചേര്‍ത്ത് അധികാരത്തില്‍വന്നാല്‍ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമേപ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായതിനാല്‍രാഷ്ട്രീയ ലക്ഷ്യം ഓരോ വാക്കിലും നിഴലിക്കും എന്നത് എടുത്തുപറയേണ്ട കാര്യമില്ല. വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയനരേന്ദ്ര മോദിക്ക് 5 വര്‍ഷം കഴിഞ്ഞിട്ടും ഒരുകോടി തൊഴില്‍പോലും രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കാന്‍ പറ്റിയിട്ടില്ല. അതുകൊണ്ടായിരിക്കാം ലഭ്യമായ തൊഴിലവസരങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ചുകൊണ്ട് കോണ്‍ഗ്രസ് പുതിയതൊഴില്‍ വാഗ്ദാനവുമായി രംഗത്തുവന്നത്. 22 ലക്ഷം ഒഴിവുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാകുമെന്ന് കണ്ടെത്തി.
തദ്ദേശ സഹകരണ സ്ഥാപനങ്ങളില്‍ നികത്തപ്പെടാവുന്ന20 ലക്ഷം തൊഴില്‍ അവസരങ്ങളുണ്ട്. 2020 മാര്‍ച്ചിനകംഈ ഒഴിവുകള്‍ എല്ലാം നികത്തി തൊഴിലന്വേഷകരായയുവാക്കളുടെ വിഷമതകള്‍ക്ക് തെല്ലെങ്കിലും പരിഹാരംകാണാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. പൊതുസ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങളോടും ഒഴിവുകള്‍ നികത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കും. അങ്ങനെ10 ലക്ഷം യുവാക്കള്‍ക്ക് ഒരു വര്‍ഷം ജോലി നല്‍കാന്‍കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രത്യാശ. യു.പി.എസര്‍ക്കാര്‍ നേരത്തെ ആവിഷ്‌ക്കരിച്ച മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതി വഴി 150 പ്രവൃത്തിദിനങ്ങള്‍ വര്‍ഷത്തില്‍ ഉറപ്പാക്കും. ആഭ്യന്തര ഉല്പാദന നിരക്കിന്റെ ആറുശതമാനം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുമെന്ന്‌രാഹുല്‍ ഗാന്ധി പറയുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്എന്നിവിടങ്ങളിലെ കൃഷിക്കാരുടെ കടങ്ങള്‍ പൂര്‍ണ്ണമായുംഎഴുതിത്തള്ളും. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കും പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നുണ്ട്.നിലവിലുള്ള ചരക്കു സേവന നികുതി (ജി. എസ്. ടി) ലളിതമാക്കുമെന്ന് പറയുന്നു. നോട്ട് നിരോധനവും, ജി. എസ്.ടി പരിഷ്‌ക്കരണവും വഴി രാജ്യത്തിന്റെ സമ്പദ്ഘടനയുടെനട്ടെല്ല് തകര്‍ത്തു എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാത്തത് ക്രിമിനല്‍ കുറ്റമായികണക്കാക്കുന്ന രീതി മാറും. കൃഷിക്കാരേയും ചെറുകിടവ്യാപാരികളേയും വിശ്വാസത്തിലെടുത്ത് അവരുടെ ന്യായമായ കടങ്ങള്‍ക്ക് യുക്തിസഹമായ പരിഹാരമാര്‍ഗ്ഗങ്ങള്‍കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരും.ഒരു വ്യാഴവട്ടമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനയിലുള്ള വിഷയമാണ് സ്ത്രീ സംവരണം. ലോക്‌സഭയിലുംനിയമസഭകളിലും 33 ശതമാനം സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണം എന്ന നിയമം നിര്‍മ്മിക്കാന്‍ മാറിമാറി ഭരിച്ച ഒരു സര്‍ക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല.സ്ത്രീകളുടെ വോട്ട് എല്ലാവര്‍ക്കും വേണം. അധികാരത്തില്‍അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം അനുവദിക്കാന്‍ പുരുഷാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളൊന്നും യഥാര്‍ത്ഥത്തില്‍
ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍
ഇത്തവണയും 33% സ്ത്രീ സംവരണം ഒരു വഴിപാട് പോലെ
ആവര്‍ത്തിക്കുന്നുണ്ട്. പ്രതിപക്ഷത്തുള്ള ഒരു പാര്‍ട്ടിക്ക്
‘വി വില്‍ ഡെലിവര്‍’ എന്ന് ശക്തിയായി പറഞ്ഞുകൊണ്ട്എന്തും വാഗ്ദാനം ചെയ്യാം. രാജ്യത്തിന്റെ ചരിത്രത്തില്‍ഇതുവരെ ഒരു തിരഞ്ഞെടുപ്പ് പ്രകടനപത്രികയും 50% പേലും നടപ്പാക്കിയ അനുഭവമില്ല. ‘ഹം നിഭായേംഗേ’ എന്നരാഹുലിന്റെ വാക്കുകള്‍ പൊന്നായിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here