വീണ്ടും രണ്ട് ശതമാനം പ്രളയസെസ്; മദ്യവിലയില്‍ ഇന്നു മുതല്‍ വര്‍ധനവ്

0
3

തിരുവനന്തപുരം: വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിനാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിലയില്‍ ഇന്നു മുതല്‍ നേരിയ വര്‍ദ്ധനയുണ്ടാവും. സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയുടെയും വരെ വര്‍ദ്ധനയാണ് ഉണ്ടാവുക. പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നഷ്ടപരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായുമാണ് വില്‍പ്പന നികുതി രണ്ടു ശതമാനം വര്‍ധിപ്പിച്ചത്.

എന്നാല്‍ പൈന്റ് ബോട്ടിലിന് മിക്ക ഇനങ്ങള്‍ക്കും വില വര്‍ദ്ധനയില്ല. ബിയര്‍ വിലയും കൂടില്ല. ജനപ്രിയ മദ്യങ്ങളുടെ നികുതി 200 ശതമാനത്തില്‍ നിന്ന് 202 ശതമാനമായും പ്രിമിയം ബ്രാന്‍ഡുകളുടേത് 210 ല്‍ നിന്ന് 212 ശതമാനമായുമാണ് കൂട്ടിയത്. പ്രളയത്തിന് ശേഷം ഫണ്ട് സമാഹരണാര്‍ത്ഥം മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 30നാണ് ഇത് പിന്‍വലിച്ചത്. സെസിലൂടെ 309 കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here