ഒഴിവാക്കാമായിരുന്ന പ്രളയദുരന്തം

0
19

കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന സൂചന നല്‍കിക്കൊണ്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഇന്നലെ അന്തിമറിപ്പോര്‍ട്ട് നല്‍കി. പേമാരി മൂലം നിറഞ്ഞ് കവിഞ്ഞ അണക്കെട്ടുകള്‍ കൃത്യസമയത്ത് അല്പാല്പം തുറന്നുവിട്ടിരുന്നെങ്കില്‍ പൊടുന്നനെ പെരിയാറിലുംപമ്പയിലും ചാലക്കുടിപ്പുഴയിലും കല്ലടയാറിലുംവെള്ളപ്പൊക്കം ഉണ്ടാവുമായിരുന്നില്ലെന്നാണ് നിഗമനം.450 പേരുടെ മരണത്തിനിടയാക്കിയ മഹാപ്രളയത്തിനുശേഷംകോടതിയിലെത്തിയ 16 ഹര്‍ജികള്‍ പരിഗണിച്ചാണ്അന്വേഷണം നടത്താന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.കോടതിയുടെ വിശ്വസ്തനായ സഹായിയാണ് അമിക്കസ്ക്യൂറി. 45 പേജുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ വൈദ്യുതിബോര്‍ഡ് ഡാം മാനേജ്‌മെന്റില്‍ ഗുരുതരമായ വീഴ്ചവരുത്തിയിട്ടുണ്ടെന്ന് കുറ്റപ്പെടുത്തുന്നു.സഹ്യപര്‍വ്വത നിരകളിലെ ജൈവവൈവിദ്ധ്യ മേഖലഅന്യൂനംപരിരക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഒരു വിദഗ്ദ്ധ പഠനസംഘത്തെ നിയോഗിച്ചു. ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ ആ കമ്മിറ്റിനല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മുന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പരിസ്ഥിതി ശാസ്ത്രജ്ഞനല്ലാത്ത ഡോ. കസ്തൂരി രംഗനെ ബദല്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം ഏല്പിക്കുകയുണ്ടായി. മലയോര കര്‍ഷകരുടെഎതിര്‍പ്പ് മൂലം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍റിപ്പോര്‍ട്ടും കേരളം ഭരിച്ചവര്‍ അവഗണിക്കുകയായിരുന്നു.അപ്രതീക്ഷിതമായി പേമാരിയും മലയിടിച്ചിലും ഇതരദുരന്തങ്ങളും സംഭവിച്ചപ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പലരും ഓര്‍ത്തു. മാത്രമല്ലപ്രളയകാരണങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണം തേടിചിലരെങ്കിലും ഡോ. മാധവ് ഗാഡ്ഗിലിനെ സമീപിച്ചു.
അദ്ദേഹം പറഞ്ഞു: ”സഹ്യപര്‍വ്വത നിരകളിലെ 18 വന്‍കിടഅണക്കെട്ടുകള്‍ കൃത്യമായി നിരീക്ഷണ വിധേയമാക്കണം. മഴക്കാലത്ത് ജലനിരപ്പുയരുമ്പോള്‍ സമയനിഷ്ഠ പാലിച്ച് പുഴകളിലൂടെ ജലം ഒഴുക്കിക്കളയുകയും വേണം.”ആഗസ്റ്റ് മൂന്നാം വാരം കേരളത്തിലുണ്ടായ ദുരന്തത്തിന്റെ
കാരണം ആര്‍ക്കും മനസ്സിലാകുന്ന വ്യക്തമായ ഭാഷയില്‍ഗാഡ്ഗില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ജലത്തില്‍ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സ് പരിപാലി
ച്ചു നിര്‍ത്തേണ്ടത് കെ.എസ്.ഇ.ബിയുടെ കടമയാണ്.മഴ പെയ്യുമ്പോള്‍ മയില്‍ ചിറക് വിരിച്ചാടുന്നതു പോലെവൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍മാരുടെ ആഹ്ലാദം ചിറകുവിടര്‍ത്തും. വീഴുന്ന മഴ തുള്ളിപോലും കളയാതെഅണക്കെട്ടുകളുടെ സംഭരണ ശേഷി കവിഞ്ഞാലും ശേഖരിച്ചു നിര്‍ത്താനുള്ള അത്യാഗ്രഹം അതിരു കടന്നപ്പോഴാണ്പ്രളയദുരന്തത്തിലേക്ക് നയിച്ച സാഹചര്യം ഉണ്ടായത്.പല ഘട്ടങ്ങളിലായി പല ദിവസങ്ങള്‍ കൊണ്ട് അല്പാല്പം ഒഴുക്കിക്കളയേണ്ട വെള്ളം ഒന്നിച്ച് പൊടുന്നനെതുറന്നുവിട്ടപ്പോള്‍ സമതലങ്ങളില്‍ നദികളുടെ ഇരുപുറവുംവസിച്ചവര്‍ വന്‍ പ്രളയത്തില്‍ അകപ്പെട്ടു. പമ്പയാര്‍കരകവിഞ്ഞപ്പോള്‍ പത്തനംതിട്ടയിലുള്ളവരും പെരിയാര്‍
കരകവിഞ്ഞപ്പോള്‍ ആലുവ, പറവൂര്‍ ഭാഗങ്ങളിലുള്ളവരുംവെള്ളപ്പൊക്കത്തിനിരയായി. പമ്പാനദി നിപതിച്ച കുട്ടനാട്പ്രദേശങ്ങളിലും പ്രളയം മൂടി. അങ്ങനെ നൂറ്റാണ്ട് കണ്ടഏറ്റവും വലിയ വര്‍ഷകാല ദുരന്തത്തിന് കേരളത്തിലെതീരപ്രദേശം ഇരയായി.പേമാരിയെക്കുറിച്ച് കാലാവസ്ഥാ പഠന നിരീക്ഷണകേന്ദ്ര-ങ്ങള്‍ യഥാകാലം മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ഹമായഗൗരവത്തോടെ അത് അധികൃതര്‍ കണക്കിലെടുത്തില്ല.അതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്ത വര്‍ദ്ധിക്കുകയായിരുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് ഒഴിവാക്കാമായിരുന്ന പ്രകൃതിദുരന്തമാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍സംസ്ഥാനത്തുണ്ടായതെന്ന് പരിണതപ്രജ്ഞരായവര്‍അഭിപ്രായപ്പെടാന്‍ കാരണം. ഇപ്പോള്‍ ഹൈക്കോടതിയുടെവിശ്വസ്തനായ സഹായിയും അക്കാര്യം റിപ്പോര്‍ട്ടിലൂടെസ്ഥിരീകരിച്ചിരിക്കുകയാണ്. ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ ഗുരുതരമായ കാലതാമസമാണ് ഉണ്ടായത്. ഒരു ന്യായാധിപന്റെഅദ്ധ്യക്ഷതയില്‍ കാലാവസ്ഥാ വിദഗ്ദ്ധരും ഡാം മാനേജ്‌മെന്റ് വിദഗ്ദ്ധന്മാരും ചേര്‍ന്ന വിപുലമായ ഒരു കമ്മിറ്റിപ്രളയത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന ശുപാര്‍ശയോടെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഉപസംഹരിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട ഹൈക്കോടതി യുക്തമായതീരുമാനമെടുക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here