മോദി 12 ന് കേരളത്തില്‍; ബിജെപി ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും എത്തുന്നു

0
7

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെയും കോഴിക്കോട്ടെയും പൊതുറാലിയിലാണ് മോദി പങ്കെടുക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. വൈകിട്ട് അഞ്ചിന് കോഴിക്കോടും ഏഴിന് തിരുവനന്തപുരത്തുമാണ് പരിപാടികള്‍. തൃശുരിലും കൊല്ലത്തും അടുത്തയിടെ ബിജെപി പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍കെ സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.

തെരഞ്ഞടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലായി 150 റാലികളിലാണ് മോദി പങ്കെടുക്കുക. ഇതുകൂടാതെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന റോഡ് ഷോകളിലും മോദി പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here