പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് നാടിനെ ഞെട്ടിച്ച് അരുംകൊലകള്‍

0
4
തൃശൂരില്‍ കൊലപാതകം നടന്ന വീട്ടില്‍ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താലുള്ള അരുംകൊലകള്‍ കേരളത്തില്‍ നിത്യസംഭവമായി. തൃശൂര്‍ ചിയ്യാരത്ത് പ്രണയം നിരസിച്ചതിന്റെ പേരിലാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഒരുമാസം മുന്‍പ് മാത്രമാണ് തിരുവല്ലയില്‍ സമാനമായ കൊലപാതകം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. പട്ടാപ്പകല്‍ നടുറോഡില്‍ വച്ചായിരുന്നു നാട്ടുകാര്‍ സാക്ഷിയായി യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തിയത്. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു പിടിയിലായിരുന്നു.

തൃശൂര്‍ നഗരപ്രദേശമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചിയ്യാരത്ത് രാവിലെ ഏഴു മണിയോടെ ആയിരുന്നു ബിടെക് വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്നത്. വീട്ടുമുറ്റത്തെത്തിയ യുവാവ് കുറച്ച് സമയം പെണ്‍കുട്ടിയുമായി സംസാരിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേയ്ക്ക് നീങ്ങുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here