കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് മോദി; ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും

0
4

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ കോഴിക്കോട് കടപ്പുറത്ത് നടന്ന ‘വിജയ് സങ്കല്‍പ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ”ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി” – മോദി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്ന് മോദി പറഞ്ഞു. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി പറഞ്ഞു.

ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ”ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്” – മോദി പറഞ്ഞു.

ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം തകര്‍ക്കുന്ന നടപടിയോട് യോജിക്കാനാവില്ല. സുപ്രീം കോടതി വിധിയുടെ പേരില്‍ പാരമ്പര്യ വിശ്വാസങ്ങളെ തകര്‍ക്കുന്ന നയത്തിനോട് യോജിപ്പില്ലെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ വീരപുരുഷന്‍മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ അപമാനിക്കാന്‍ അവരുടെ പ്രസംഗം പാക് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here