തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് നാലു വിമാനത്താവളജീവനക്കാരും ഏജന്റു പിടിയില്‍; 100കിലോയിലേറെ സ്വര്‍ണം കടത്തി

0
30

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും അറസ്റ്റിലായി. എയര്‍ സാറ്റ് ഇന്ത്യ ഉദ്യോഗസ്ഥരായ റോണി, റബീല്‍, നബിന്‍, ഫൈസല്‍ എന്നീ ജീവനക്കാരാണ് പിടിയിലാതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇവര്‍ക്കൊപ്പം സ്വര്‍ണക്കടത്ത് ഏജന്റ് ഉബൈദും പിടിയിലായിട്ടുണ്ട്.

100 കിലോയിലധികം സ്വര്‍ണം ഇവര്‍ കടത്തിയതായാണ് ഡിആര്‍ഐ പറയുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരായതിനാല്‍ ഇവരെ പലപ്പോഴും പരിശോധിച്ചിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവര്‍. വിമാനത്താവള ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായതാണ് നാല്‍വര്‍ സംഘത്തിലേക്ക് അന്വേഷണം എത്തുന്നതിന് ഇടയാക്കിയത്.

വിദേശത്തുനിന്ന് സ്വര്‍ണം കയറ്റി വിടുന്ന വിവരം ജീവനക്കാരെ അറിയിക്കുകയും അവര്‍ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച് ഏജന്റിന് കൈമാറുകയുമായിരുന്നുവെന്ന് ഡി.ആര്‍.ഐ പറയുന്നു.

കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യയിലെ ഒരു ജീവനക്കാരനെയും രണ്ട് യാത്രക്കാരേയും ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 5.5 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. വിമാനം ലാന്‍ഡ് ചെയ്താലുടന്‍ യാത്രക്കാര്‍ കൈവശമിരിക്കുന്ന സ്വര്‍ണം എയര്‍ ഇന്ത്യ ജീവനക്കാരനായ മുഹമ്മദ് ഷിയാസിനെ ഏല്പിക്കുകയാണ് പതിവ്. മുഹമ്മദ് ഷിയാസ് മുന്‍പും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ടെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here