രാഹുല്‍ വിഷുവിന് കേരളത്തിലെത്തും; 17ന് വയനാട്ടില്‍; പ്രിയങ്ക രണ്ടു ദിവസം വയനാട്ടില്‍, 20നെത്തും

0
4

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസം കേരളത്തിലെത്തും. ഏപ്രില്‍ 15 തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്തുണ്ടാകും.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ അന്ന് അവിടെ തങ്ങും. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും രാഹുല്‍ എത്തും. അന്ന് കണ്ണൂരേക്ക് പോകുന്ന രാഹുല്‍ 17ന് തന്റെ മണ്ഡലമായ വയനാട് എത്തും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പര്യടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും രണ്ട് ദിവസം വയനാട് പ്രചരണത്തിനെത്തും. 20, 21 തീയതികളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here