വിവി പാറ്റ് വോട്ട് പകുതി എണ്ണണം

0
12

ഇന്ത്യയിലെ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുനിരവധി സവിശേഷതകള്‍ ഉണ്ട്. ബി.ജെ.പി നയിക്കുന്നഭരണമുന്നണിക്കെതിരെ ഏകോപിക പ്രതിപക്ഷം എതിര്‍ക്കാന്‍ ഇല്ലെന്നതാണ് വലിയ സവിശേഷത. അതേസമയംതിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ഏകാഭിപ്രായം രൂപം കൊണ്ടിരിക്കുന്നു. വോട്ടിംഗിനുയന്ത്രം വേണമോ,വേണ്ടയോ എന്നതിനെച്ചൊല്ലി നിയമയുദ്ധംനടന്നുവരുന്നു. ബാലറ്റ് സമ്പ്രദായം മാറ്റി പോളിങ്ങ് യന്ത്രംവന്നിട്ടു കുറച്ചുകാലമായി. വോട്ടെടുപ്പും, വോട്ടെണ്ണലും, വളരെവേഗത്തിലാക്കാന്‍ യന്ത്രസംവിധാനം ഉപയോഗപ്രദമാണ്. പോളിങ്ങ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ഫലം നിര്‍ണ്ണയിച്ച് പ്രഖ്യാപിക്കാന്‍ ബാലറ്റുവോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനേക്കാള്‍എളുപ്പം കഴിയും. പക്ഷേ, യന്ത്രത്തിന്റെ കൃത്യതയെക്കുറിച്ചുംവലിയ സന്ദേ-ഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. പോളിങ്ങിനിടയില്‍യന്ത്രം കേടാകുക, പോളിങ്ങ് കഴിഞ്ഞോ അതിനു മുമ്പോയന്ത്രത്തില്‍ തിരിമറി നടത്താനുള്ള സാധ്യത സംശയിക്കപ്പെടുക എന്നീ കാര്യങ്ങളെക്കുറിച്ച് വിവിധ പാര്‍ട്ടികള്‍ക്കിടയില്‍നിരവധി ഉല്‍ക്കണ്ഠയുണ്ട്. യന്ത്രത്തില്‍ രേഖപ്പെടുത്തുന്നവോട്ട് ‘വിവിപാറ്റ്’ വഴി രസീത് ശേഖരിക്കുന്ന രീതിയാണിത്തവണ നടപ്പാക്കാന്‍ പോകുന്നത്. ഈ ‘വിവിപാറ്റ്’ രസീതുകള്‍എണ്ണിയാലും ബാലറ്റ് വോട്ട് എണ്ണുന്നതിന് തുല്യമാണ്. പക്ഷേ,എല്ലാ മണ്ഡലത്തിലെയും, എല്ലാ രസീതുകളും എണ്ണുന്നില്ലഅഞ്ച് ശതമാനം വിവിപാറ്റ് രസീത് എണ്ണിയാല്‍ മതി എന്നുസുപ്രീം കോടതി ഈയിടെ ഉത്തരവിട്ടു. അതുപോര 30%എങ്കിലും എണ്ണണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെന്നറിയിച്ച വിവരങ്ങളുടെഅടിസ്ഥാനത്തിലാണ് 5% എന്നു തീരുമാനിച്ചത്.കഴിഞ്ഞ ദിവസം 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് കോടതി ഉത്തരവിനെതിരെ ‘റിവ്യൂ ഹര്‍ജി’ നല്‍കാന്‍ തീരുമാനിച്ചു. യന്ത്രത്തില്‍ചെയ്യുന്ന വോട്ടിന്റെ കൃത്യത സംശയിക്കേണ്ടതാണെന്ന പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം തള്ളിക്കളയാനാവില്ല. 21പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തിലെങ്കിലുംയോജിച്ചല്ലോ?കോണ്‍ഗ്രസിന്റെ പ്രതിനിധി മുതല്‍ സി.പി.എമ്മിന്റെ പ്രതിനിധികള്‍ വരെ അവരുടെ കൂട്ടത്തിലുണ്ട്.ആന്ധ്രയിലേയുംഡല്‍ഹിയിലേയും മുഖ്യമന്ത്രിമാരുണ്ട്. കപില്‍ സിിലിനെയും മനു അഭിഷേക് സിംഗ്‌വി എന്നിവരെപ്പോലുള്ള നിയമവിദഗ്ദ്ധരുണ്ട. അവരെല്ലാം ചേര്‍ന്നു ആവശ്യപ്പെടുന്നു, പകുതി’വിവിപാറ്റ്’ വോട്ടുകളെങ്കിലും എണ്ണണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവിടെ സുപ്രീംകോടതിയിലേക്ക് റിവ്യൂഹര്‍ജിയുമായി പോകുന്നത്. അതിനു കഴിയില്ലെങ്കില്‍ പഴയബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങിപ്പോകാനും 21 പ്രതിപക്ഷപാര്‍ട്ടിനേതാക്കള്‍ ഒരുക്കമാണ്.ബാലറ്റ് സമ്പ്രദായത്തില്‍ മടങ്ങിപ്പോകുന്നതില്‍ തകരാറൊന്നുമില്ല. വോട്ടുകള്‍ തരംതിരിച്ച് എണ്ണി ഫലം പുറത്തുവരാന്‍സമയം എടുക്കും. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ്ഒന്നരമാസം നീളുന്ന പ്രക്രിയയാണ്. ഒന്നാം ഘട്ടം വോട്ടെടുപ്പ് നടന്ന മണ്ഡലത്തിലെ ഫലം വരണമെങ്കില്‍ ആറാഴ്ചകാത്തിരിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ മടുപ്പിക്കുന്ന കാലയളവാണിത്. മൂന്നാം ഘട്ടംവോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെയും ഫലം അറിയാന്‍കൃത്യം ഒരു മാസം വേണം. വോട്ടു ചെയ്തവര്‍ക്കും, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും ഒരുപോലെ ഉല്‍ക്കണ്ഠയുംആകാംക്ഷയും അനാവശ്യമായ പിരിമുറക്കവും ഉണ്ടാവും. ഈകാലയളവില്‍ വോട്ടു ചെയ്ത യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്കൃത്യമായ സുരക്ഷാ സംവിധാനത്തോടെയാവണം. എങ്കിലുംഭരണകക്ഷിയില്‍ ഉള്ളവര്‍ക്ക് കൃത്രിമം കാണിക്കാന്‍ അവസരംഉണ്ടാകില്ലേ എന്നു സംശയിക്കാം. ബാലറ്റില്‍ രേഖപ്പെടുത്തുന്നവോട്ടുകളുടെ കാര്യത്തിലും ഇത്തരം സംശയങ്ങള്‍ ഉയരാം.അതുകൊണ്ടാണ് ‘വിവിപാറ്റ്’ പകുതിയെങ്കിലും എണ്ണണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. അതിനോട് വഴങ്ങുന്നതുകൊണ്ട്ഇലക്ഷന്‍ കമ്മീഷന് ഒരു ചേതവും ഇല്ല. കാലതാമസംഉണ്ടാകുമെന്ന് പറഞ്ഞ് അക്കാര്യം തള്ളിക്കളയുകയും വേണ്ട.ഇന്ത്യയിലെ ഒന്നാമത്തെതിരഞ്ഞെടുപ്പു നടന്നത് 5 മാസംകൊണ്ടായിരുന്നു. 1951 ഒക്ടോബര്‍ മുതല്‍ 1952 ഫെബ്രുവരിവരെ നീണ്ടതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ ഒന്നരമാസം ഫലത്തിനു കാത്തിരിക്കുന്നവര്‍ക്ക്‌രണ്ടു ദിവസമോ അതിലധികമോ കാത്തിരിക്കാവുന്നതാണ്.21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒരുമിച്ച ്ആവശ്യപ്പെടുന്നതുപോലെ കാര്യങ്ങള്‍ നടക്കട്ടെ; അതല്ലേ ജനാധിപത്യമര്യാദ.

LEAVE A REPLY

Please enter your comment!
Please enter your name here