ആലപ്പുഴയില്‍ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; കൊലപാതകം കടം വാങ്ങിയ പത്തുലക്ഷം തിരിച്ചുചോദിച്ചതിന്

0
23

ആലപ്പുഴ: ഹരിപ്പാട് കാണാ തായ വിമുക്ത ഭടനെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പള്ളിക്കാട് കൊണ്ട രേറ്റ് പടീറ്റതില്‍ രാജനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമാ യി ബന്ധപ്പെട്ട കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹരിപ്പാട് സ്വദേശികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവര്‍ പൊലീസ് പിടിയിലായി. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് മൃതദേഹം കണ്ടെടുത്തു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, പ്രതി കളായ രാജേഷും ശ്രീകാന്തും ചേര്‍ന്ന് കൊല്ലപ്പെട്ട രാജനില്‍ നിന്നും പത്ത് ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരു ന്നു. ശ്രീകാന്തിന്റെ മൊബൈല്‍ ഷോപ്പ് നവീകരണത്തിനും രാജേഷിന്റെ വീട് നിര്‍മ്മാണ ത്തിനായിരുന്നു പണം. എന്നാ ല്‍ പല തവണ രാജന്‍ പണം തിരിച്ചാവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കിയില്ല. പണം ആവശ്യ പ്പെട്ട് നിരന്തരം ഇവരെ സമീപിച്ചപ്പോളാണ് രാജനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചത്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് രാജനെ വിളിച്ചുവ രുത്തി കാറില്‍ കയറ്റി ക്ലോറോ ഫോം മണപ്പിച്ച് കഴുത്ത് ഞെ രിച്ചാണ് കൊന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കാറില്‍ സൂക്ഷിച്ച മൃതദേഹം രാത്രി ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി അടക്കം ചെയ്യുകയായിരു ന്നെന്നും ഇവര്‍ പൊലീസി നോട് വ്യക്തമാക്കി.

അതേസമയം,17 ദിവസം പഴക്കമുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചത് രാജനാണെന്ന് ഉറപ്പ് വരുത്താന്‍ ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പ ടെയുള്ളവ നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചതും കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതുമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായി ച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here