ടെഹ്‌റാന്‍: ഇറാക്കിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. പ്രതികാരം തുടങ്ങിയെന്നും അമേരിക്കയെ നേരിടാന്‍ ഇറാന്‍ സജ്ജമെന്നും ഖമനയി പറഞ്ഞു. ചൊവ്വാഴ്ച രാത്രി തങ്ങള്‍ അമേരിക്കയുടെ മുഖത്തടിച്ചുവെന്ന് ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി ഇറാക്കിനുമേല്‍ ഒരു മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ സൈനിക നടപടി ഒന്നിനും പരിഹാരമല്ല. ഈ മേഖലയിലുള്ള യുഎസിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്നും ഖമനയി ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിനും വിഭജനത്തിനും നാശത്തിനും കാരണമായിട്ടുണ്ടെന്നും ഖമനയി കൂട്ടിച്ചേര്‍ത്തു. ഇറാക്കിലെ അല്‍-അസദ്, ഇര്‍ബില്‍ വ്യോമ താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here