​ പൊന്നാനി.പൗര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കേ​ര​ളം ദേ​ശീ​യ ഐ​ക്യം ത​ക​ർ​ക്കു​ക​യാ​ണെ​ന്നു മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​മ​ന്ത്രി സോം ​പ​ർ​ക്കാ​ഷ് ഇ. ​ശ്രീ​ധ​ര​നെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ല. ഭ​ര​ണ​ഘ​ട​ന എ​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ​ക്കു മാ​ത്ര​മു​ള്ള​താ​ണ്. അ​ല്ലാ​തെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യേ​റി വ​ന്ന​വ​ർ​ക്കു​ള്ള​ത​ല്ല. കേ​ന്ദ്രം കൊ​ണ്ടു​വ​രു​ന്ന എ​ന്തി​നെ​യും എ​തി​ർ​ക്കു​ക​യെ​ന്ന​താ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യം. ജ​ന​ങ്ങ​ളോ​ടു ചെ​യ്യു​ന്ന ക​ടു​ത്ത അ​പ​രാ​ധ​മാ​ണി​ത്-​ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

കേ​ര​ളം ദേ​ശീ​യ ഐ​ക്യം ത​ക​ർ​ക്കു​ക​യാ​ണ്, നി​യ​മ​ത്തെ വ​ള​ച്ചൊ​ടി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. നി​യ​മം മ​ന​സി​ലാ​ക്കാ​തെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്യാ​യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​ർ പോ​വു​ക​ത​ന്നെ വേ​ണം. മു​സ്ലിം​ക​ള​ല്ല, ഹൈ​ന്ദ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന​വ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here