പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് മേല്‍ വന്‍ പിഴ ഈടാക്കി തുടങ്ങും.
പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25000 വും 50000 വുമായി പിഴത്തുക ഉയരും. ഇന്ന് മുതല്‍ പരിശോധനകള്‍ കര്‍ശനമാകും.
തുടര്‍ച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

LEAVE A REPLY

Please enter your comment!
Please enter your name here