പെരുമ്പാവൂർ:മാട്രിമോണിയൽ സൈറ്റുകൾ വഴി നിരാലംബരും പുനർവിവാഹിതരുമായ യുവതികളുടെ നംബർ സംഘടിപ്പിച്ച്  പരിചയത്തിലായ ശേഷം വിവാഹം രജിസ്റ്റർ ചെയ്ത് യുവതികളുടെ സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുന്ന വിരുതൻ പിടിയിൽ ..
കൊല്ലം പുനലൂർ വാളക്കോട്  സ്വദേശി ഏ.ആർ.മൻസിലിൽ അബ്ദുൾ റഹ്മാൻ (25)  ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.. പെരുമ്പാവൂർ ഡി.വൈ.എസ്.പി.  കെ. ബിജുമോന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഇൻസ്പെക്ടർ പി.എ.ഫൈസൽ ,എസ്.ഐ.മാരായ  ബേസിൽ തോമസ് ,സ്റ്റെപ്റ്റോജോൺ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ് ,സുബൈർ, ജമാൽ, ഷർനാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്…

പല ജില്ലകളിലായി ഇതേ രീതിയിൽ നാല് വിവാഹങ്ങൾ കഴിച്ച്  ആഭരണങ്ങളും പണവുമായി കടന്നശേഷം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ രണ്ട് മാസത്തോളമായി താമസിച്ച്  അടുത്ത ഇരയെ കണ്ടെത്തി തട്ടിപ്പ് നടത്താൻ തയ്യാറെടുത്ത് വരവേയാണ് പ്രതി പിടിയിലായത്

മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് കിട്ടുന്ന നംബറിലെ സ്ത്രീകളെ പെണ്ണ് കാണൽ ചടങ്ങിന് ചെന്ന് അവരുടെ വിശ്വാസം ആർജിച്ച ശേഷം വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ലാത്തതിനാൽ രജിസ്റ്റർ മാര്യേജ് ചെയ്യാൻ എന്ന പേരിൽ രജിസ്റ്റർ ഓഫീസിൽ നോട്ടീസ് ബോർഡിൽ ഇട്ട് യുവതികളെ വിശ്വസിപ്പിച്ച് കൂടെ താമസിച്ചശേഷം സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ്  പ്രതിയുടെ തട്ടിപ്പിന്റെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here