കോ​ട്ട​യം മ​ണ​ർ​കാ​ട് ബ​സി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ൽ​നി​ന്ന് വീ​ണ സ്ത്രീ ​മ​രി​ച്ചു. വെ​ള്ളൂ​ര്‍ തെ​ക്കേ​ക്കു​റ്റ് അ​ന്ന​മ്മ ചെ​റി​യാ​നാ​ണ് (85) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു മ​ണ​ര്‍​കാ​ട് പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ട്ട​യം-​പാ​ലാ റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ക​യ​റ​വെ​യാ​ണ് അ​പ​ക​ടം. ബ​സ് മു​ന്നോ​ട്ട് എ​ടു​ക്ക​വെ ച​വി​ട്ടു​പ​ടി​യി​ൽ​നി​ന്ന് അ​ന്ന​മ്മ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലി​ലൂ​ടെ​യാ​ണ് പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന്ന​മ്മ​യു​ടെ വ​ല​തു​കാ​ൽ മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here