മഹേഷ്

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലംപുതുവിൽ വീട്ടിൽ നിധിൻ (30) ഭാര്യ ഷിന്റു (27) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെരാത്രിയോടെ കേസിലെ രണ്ടാം പ്രതി മഹേഷ് തൃക്കാക്കര സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.2018ലെ പ്രളയ ദുരന്ത ഫണ്ട് തട്ടി​യെടുത്തെന്ന കേസി​ലാണ് അറസ്റ്റ്.

സി.പി.എം.നേതാവ്നിധിൻ

പ്രളയഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതി​ന് അറസ്റ്റിലായ എറണാകുളം കളക്ടറേറ്റി​ലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദാണ് നിധിന്റെ ഭാര്യയുടെ കാക്കനാട് ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.വിഷ്ണുവിന്റെ കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്. ഷി​ന്റു രണ്ടര ലക്ഷം രൂപ പിൻവലിച്ച് വി​ഷ്ണുവി​നും മഹേഷി​നും കൈമാറുകയായി​രുന്നു. പ്രളയ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയാണ് അക്കൗണ്ടിൽ എത്തിയതെന്ന് അറി​ഞ്ഞി​ല്ലെന്നും, തങ്കൾ ഇതിൽ നിന്നും ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും നി​ധി​നും ഷി​ന്റുവും പൊലീസി​ന് മൊഴി​ നൽകി​.
വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും.

വിഷ്ണുപ്രസാദിന്റെ കൂട്ടുപ്രതി അൻവറിനെ കൂടി ഇനി പിടികൂടാനുണ്ട് .മഹേഷും, അൻവറുംം ഒളിവിിലാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.ഇതിനിടെയാണ് സി.പി.എം നേതാവിനെയും ഭാര്യയെയും പിടികൂടിയതിന് പിന്നാലെ മഹേഷ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇത് നേതാവിനെയും കുടുംബത്തേയും രക്ഷിക്കാനുള്ള ആസൂത്രിതമാണെന്നും സംശയിക്കുന്നു.അൻവർ ഹൈക്കോടതി​യി​ൽ മുൻകൂർ ജാമ്യ ഹർജി​ സമർപ്പി​ച്ചി​ട്ടുണ്ട്

നിധിനെ സി​.പി​.എം സസ്‌പെന്റ് ചെയ്തു
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസി​ൽ അറസ്റ്റിലായ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എൻ.എൻ നിധിനെ പാർട്ടിയി​ൽ നിന്നും സസ്‌പെന്റ് ചെയ്തു. അടിയന്തിരമായി ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here