ആലുവ:ജീവകാരുണ്യത്തി്തിൻ്റെ പരകോടി എന്നു തായ് വാനിലെ ദി സുപ്രീം മാസ്റ്റര്‍ ചിങ്ഹായ് ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ വിശേഷിപ്പിച്ച ശ്രീമന്‍ നാരായണൻ്റെ എന്‍റെ ഗാമം ഗാന്ധിജിയിലൂടെ മിഷൻ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതി
ഇക്കൊല്ലം കേരള ഭാരത് സ്കൗട്സ് ആന്‍റ് ഗൈഡ്സ് ലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിപിക്കുന്നു..അതിന് ആവശ്യമായ മണ്‍പാത്രങ്ങള്‍ മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്.വരും തലമുറ ഈ പദ്ധതിയുടെ സന്ദേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടതിൻ്റെ ആവശ്യകത നാള്‍ക്കുനാള്‍ കൂടിക്കൂടിവരികയാണെന്നു ശ്രീമന്‍ നാരായണന്‍ പറയുന്നു.സൃഷ്ടികളില്‍ ഏറ്റവും മുന്‍പന്തിയിലാണ് മനുഷ്യൻ്റെ സ്ഥാനമെന്നതിനാല്‍ തനിക്കു താഴെയുള്ള ജീവികളുടെയെല്ലാം സുരക്ഷ ഉറപ്പാക്കേണ്ടത് മനുഷൃൻ്റെ ധാര്‍മികമായ കടമയാണ്.അതിജീവനത്തിന് അവയെ സഹായിക്കേണ്ടത് മനുഷ്യൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.മനുഷ്യനെന്ന സ്പീഷീസ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായാലും മറ്റു സ്പീഷിസുകളെ ഒരു വിധത്തിലും അതു ബാധിക്കില്ല.എന്നാല്‍ ഏതെങ്കിലും ഒരു സ്പീഷീസ് ഇവിടെനിന്നും ഇല്ലാതായാല്‍ അതു മനുഷ്യനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.അതുകൊണ്ട് മറ്റു ജീവജാലങ്ങളെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് മനുഷ്യ നിലനില്പിന് ആവശ്യമാണ്.ഈ ഒരു സത്യം ഏറ്റവും കൂടുതല്‍ അറിയേണ്ടതും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടതും ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ്.പരജീവികളുടെ ക്ഷേമം അവരുടെ ജീവിത ലക്ഷ്യങ്ങളിലൊന്നായിരിക്കണം.
ഇതുവരെ അനുഭവപ്പെടാത്ത രൂക്ഷമായ വറുതിയെ കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്ന ശാസ്ത്രനിഗമനങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിദ്യാര്‍ത്ഥികള്‍ കാണേണ്ടതുണ്ട്.കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി.താപനില ക്രമാതീതമായി വര്‍ദ്ധിച്ചു.മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെയാണ് കുടിവെള്ള ക്ഷാമം കൂടുതല്‍ ബാധിക്കുന്നത്.ആന തുടങ്ങിയ ജീവികള്‍ ജലമന്വേഷിച്ച് കാടിറങ്ങി നാടിലേക്കെത്തിത്തുടങ്ങി!ദാഹജലത്തിന് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നതു പക്ഷികളാണ്.ജീവിതം കൂടുതല്‍ നഷ്ടപ്പെടുന്നതും അവര്‍ക്കാണ്. മനുഷ്യൻ്റെ വികലവും സങ്കുചിതവുമായ പ്രവര്‍ത്തനങ്ങള്‍ പക്ഷിവര്‍ഗ്ഗത്തിൻ്റെ, ജീവിതസാഹചര്യങ്ങളെ വലിയൊരളവില്‍ ഇല്ലാതാക്കി.മരങ്ങള്‍ വെട്ടിക്കളഞ്ഞതും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ വര്‍ദ്ധിച്ചതും അവയുടെ ഭക്ഷണത്തിനും താമസത്തിനും തടസ്സങ്ങള്‍ സൃഷ്ടിച്ചു. ജലസ്രോതസ്സുകളുടെ പ്രകൃതിദത്തമായ ഒഴുക്കു ഇല്ലാതാക്കി കുടിവെള്ളവും മുട്ടിച്ചു! വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ കാരണം എത്രയിനം പക്ഷികളാണ് അതിജീവനം സാധ്യമല്ലാതെ ഭൂമിയില്‍നിന്നു അപ്രത്യക്ഷമായത്! നൂറുകണക്കിന് പറവകളാണ് കുടിവെള്ളത്തിനായി തലങ്ങും വിലങ്ങും പറന്ന് കിട്ടാതെ തളര്‍ന്ന് താഴെവീണു മരിക്കുന്നത്! വേനല്‍ച്ചൂടില്‍ ദാഹജലം കിട്ടാതെ മരണത്തോട് മല്ലിടുന്ന പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിച്ചു വക്കാനുള്ള മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ലോകത്താദ്യമായി നടപ്പാക്കിയത് ആലുവായിലെ മുപ്പത്തടം സ്വദേശിയായ ശ്രീമന്‍ നാരായണനാണ്!അതുകൊണ്ട് ”ജീവജലത്തിന് ഒരു മണ്‍പാത്ര”മെന്ന പദ്ധതിയെക്കുറിച്ച് ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.അത് ശ്രദ്ധയില്‍പ്പെട്ട തായ് വാന്‍ ആസ്ഥാനമായ ‘ദി സുപ്രീം മാസ്റ്റര്‍ ചിങ്ഹായ് ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ വേറിട്ട ഈ കാരുണ്യ പ്രവൃത്തിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു.തുടര്‍ന്ന് അവരുടെ ലോകോത്തര ബഹുമതിയായ ”ദി ഷൈനിംഗ് വേള്‍ഡ് കംപാഷന്‍ അവാര്‍ഡ് ” നല്കി അവര്‍ ശ്രീമന്‍ നാരായണനെ ആദരിച്ചു.
എല്ലാ വര്‍ഷവും വേനല്‍ കടുക്കുമ്പോള്‍ , ജലലഭ്യത തീരെ കുറയുമ്പോള്‍ പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിച്ചുവക്കുന്നതിനായി ആയിരക്കണക്കിന് മണ്‍പാത്രങ്ങളാണ് ജില്ലയിലും സമീപ പ്രദേശങ്ങളിലും ശ്രീമന്‍ നാരായണന്‍ സൗജന്യമായി വിതരണംചെയ്യുന്നത്.ഇത്തവണ അത് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരം വരെ സംസഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്.
അക്ഷരയജ്ഞം,പരിസ്ഥിതി സൗഹൃദയജ്ഞം,വൃക്ഷയജ്ഞം,മഹാവൃക്ഷയജ്ഞം,ജീവജലത്തിന് ഒരു മണ്‍പാത്രം,
യോഗ ആരോഗ്യത്തിന് ,മഹാത്മാവിൻ്റ മഹാദര്‍ശനം,നടാം,നനയ്ക്കാം നടക്കല്‍ വക്കാം തുടങ്ങിയ ഒട്ടനവധി പദ്ധതികള്‍ എൻ്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്കീഴില്‍ ശ്രീമന്‍ നാരായണന്‍ നടപ്പാക്കിയിട്ടുണ്ട്.
ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി വേനലിൻ്റെ വര്‍ദ്ധനവിനനുസരിച്ച് ആരംഭിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടുള്ളു സര്‍ക്കുലര്‍ സ്കൗട് ആന്‍റ് ഗൈഡ്സിൻ്റെ സംസ്ഥാന കാര്യാലയത്തില്‍ നിന്ന് എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും ഒന്നര മാസം മുമ്പ് അയച്ചിരുന്നു.അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മിക്കവാറും ജില്ലകളില്‍ ആരംഭിച്ചിട്ടുമുണ്ട്.ഒാരോരുത്തരും വീടുകളുടെ ടെറസ്സിലും മതിലിലും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും മണ്‍പാത്രങ്ങളില്‍ ദിവസവും വെള്ളം നിറച്ചുവക്കാനും നിരീക്ഷിക്കാനും സാധ്യമാകുമെങ്കില്‍ ഫോട്ടോയെടുത്തും വീഡിയോ പിടിച്ചും റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ 42 വിദ്യാഭ്യാസ ജില്ലകളിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ സംസ്ഥാനതല ഉല്‍ഘാടനം വേനലവധിക്ക് തൃശ്ശൂര്‍ സ്കൗട്ട് ആന്‍റ് ഗൈഡ്സ് ജില്ല ഹെഡ്‌ക്വാര്‍ട്ടേഴ്സ് ഹാളില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്യും.ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരോ ജില്ലയിലെയിലേയും ഒരോ യൂണിറ്റിന് ട്രോഫിയും മൊമൊന്‍റോയും സംസ്ഥാനാടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ട്രോഫിയും മൊമന്‍റോയും ക്യാഷ് അവാര്‍ഡും എൻ്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്‍ സമ്മാനിക്കും.
എല്ലാ വര്‍ഷത്തേയും പോലെ ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മണ്‍പാത്രങ്ങള്‍ സൗജന്യമായി ലഭിക്കാന്‍ ബന്ധപ്പെടുക:
sreemannarayanan2014@gmail.com
ഇദേഹത്തിൻ്റെ മാതൃക പിന്തുുടർന്ന് ഇത്തവണ പല സ്ഥലങ്ങളിലും പക്ഷികൾക്കും, മൃഗങ്ങൾക്കും കുടിവെള്ള്ളമൊരുക്കുന്ന നടപടികൾ നടന്നുവരുന്നുണ്ട്്ട്.

LEAVE A REPLY

Please enter your comment!
Please enter your name here