തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ച റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. രജിത് കുമാറിനെ നെടുമ്പാശ്ശേരി പോല സിന് കൈമാറും
ഇന്നലെ രജിത് കുമാർ താമസിക്കുന്ന ആലുവയിലെ ലോഡ്ജിലും ആറ്റിങ്ങലിലെ വീട്ടിലും പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.
സംഭവത്തില്‍ 13 പേര്‍ കൂടി അറസ്റ്റിയിട്ടുണ്ട്. മൂന്ന് പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

വിലക്ക് ലംഘിച്ച് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാറാണ് ഒന്നാം പ്രതി. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവർ മറ്റ് കുട്ടികളെ വിളിച്ചുഒമ്പത് മണിയോടെ ഒത്തുകൂടിയപ്പോഴാണ് വിമാനത്താവളത്തിലെ പൊലീസുകാര്‍ വിവരമറിയുന്നത്.
അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് രജിത് കുമാറിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here