തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് 19 കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത തുടരണം. സംസ്ഥാനത്താകെ ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്. 65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5372 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.
4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 2467 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രായമായവരെയും മറ്റ് രോഗം ബാധിച്ചവരെയും പ്രത്യേകം പരിചരിക്കാൻ പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണം ഉറപ്പാക്കും. ഡോക്ടർമാർ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ട സ്ഥിതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക രംഗത്ത് കൊവിഡ് ഉണ്ടാക്കിയ ആഘാതം വലുതാണ്. ബാങ്കിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവർക്ക് സഹായവും പ്രത്യേക ഇളവും എങ്ങിനെ നൽകാനാവുമെന്ന് ആലോചിച്ചു. അതിന് ആവശ്യമായ സഹായം നൽകാമെന്ന് ബാങ്ക് സമിതി അറിയിച്ചിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here