ക്രിമിനൽ കേസായാൽ ജോലി നഷ്ടപെടൽ മുന്നിൽ കണ്ടുള്ള നാടകമോ രാജി??

ആലുവ: അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സാമൂഹ്യ സേവനത്തിന് ഇറങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാർ . ആലുവ പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷം ജ്യാമ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങവേ മാദ്ധ്യമപ്രവർത്തകരോട് സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

പൊലീസ് പറഞ്ഞപ്പോഴാണ് വിമാനത്താവളത്തിലെ സന്ദർശക വിലക്ക് പോലും താൻ അറിയുന്നത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ ഉണ്ടായതാണ്. 70 ദിവസമായി പുറംലോകവുമായി ബന്ധമില്ല.നെടുമ്പാശേരിയി​ൽ നി​ന്ന് ടാക്‌സി വിളിച്ച് വീട്ടിൽ പോകാമെന്നാണ് കരുതിയത്. പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്‌നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്. സംസ്ഥാനത്തിന്റെ പല ദിക്കിൽ നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങൾ വരുകയായിരുന്നു. ഇവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ട്. ആർക്കും ശല്യമാകേണ്ടെന്ന് കരുതിയാണ് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. സർക്കാറിന്റെ കൊറോണ പ്രതി​രോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം എന്നുംംം അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങങലിലെ വീട്ടിൽ നിന്നും രാവിലെ കസ്റ്റഡിയിലെടുത്ത രജിത് കുമാറിനെ വൈകിട്ടോോടെ ആലുവ സ്റ്റേഷനിലെത്തിച്ചു. ഇവിടെെ വച്ച്
നെടുമ്പാശേരി സി.ഐയുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു.പൊലീസ് പറഞ്ഞപ്പോഴാണ് വിമാനത്താവളത്തിലെ സന്ദർശക വിലക്ക് താൻ അറിയുന്നത്. 70 ദിവസമായി പുറംലോകവുമായി ബന്ധമില്ല എന്ന മറുപടിയാണ് രജിത്കു എന്നറിയുന്നു.എന്നാൽ ഇദ്ദേഹം സ്വീകരണം ഒരുക്കകണമെന്ന ആവശ്യപെട്ടതനുസരിിച്ചാണ് സ്വീകരിക്കാനെത്തിയത് എന്ന് പിടികൂടിയ വിദ്യാർത്ഥികൾ മൊഴി നൽകിയതായും സൂചനയുണ്ട്.
കേസ് മുറുകിയാൽ ജോലിി നഷ്ടപ്പെടാൻ സാധ്യയത ഉള്ളത് മുന്നിൽ കണ്ടാണ്് സാമൂഹ്യ സേവനത്തിനായി ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചനയിിൽ എന്ന് അദേഹം പറഞ്ഞത് എന്നും സംശയിക്കേണ്ടിയിിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here