സംസ്ഥാനത്ത് താമസിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഏകദേശം 5000ത്തോളം വിദേശികളാണ് ഇപ്പോള്‍ കേരളത്തില്‍ തങ്ങുന്നത്. ഇവരോടാണ് എത്രയും വേഗം നാടുപിടിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആഗോളതലത്തില്‍ കൊറോണ ഭീതി പടരുന്ന
സാഹചര്യത്തില്‍ ചില രാജ്യങ്ങള്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ കൊറോണ ടെസ്റ്റിനായി ജില്ലകളിലെ കൊറോണ സെല്ലുകളില്‍ ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.

ജില്ല പ്രതിരോധ സെല്ലില്‍ നിന്നും സാംപിള്‍ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്ററില്‍ കൊറോണ പരിശോധന നടത്തും. തുടര്‍ന്ന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശപൗരന്‍മാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here