കൊറോണ നിരീക്ഷണത്തിലിരുന്ന രോഗി ഇറങ്ങി പോയ വാർത്ത നൽകിയമാധ്യമ പ്രവർത്തകന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കെ.ജെ.യു.പ്രതിഷേധിച്ചു.

കളമശ്ശേരി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കൊറോണ രോഗി ആശുപത്രിയിൽ നിന്നും  ഇറങ്ങിപ്പോയ സംഭവം റിപ്പോർട്ട് ചെയ്ത ജന്മഭൂമി റിപ്പോർട്ടർ  ശ്രീജിത്തിന്റെ മൊബൈൽ ഫോൺ കളമശ്ശേരി എസ്.ഐ കെ.ഒ.സന്തോഷ് കുമാർ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയും, കളമശേരി പ്രസ്സ് ക്ലബ്ബും പ്രതിഷേധിച്ചു.ഇതിനെതിരെ ഡി.സി.പി.ക്ക് കെ.ജെ.യു.ജില്ലാ കമ്മിറ്റിപരാതി നൽകി.
ശ്രീജിത്തിന് വാർത്ത കിട്ടിയ ഉറവിടം  കണ്ടു പിടിക്കാനാണ് ഫോൺ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.ഐ പറയുന്നത്. ഡിഎംഒ യുടെ പരാതിയിലാണ് കേസന്വേഷണം നടക്കുന്നത്. തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് പത്രങ്ങൾ വാർത്തകൾ നൽകിയിട്ടുള്ളത്. പത്രപ്രവർത്തകന്റെ ജോലി തടസ്സപ്പെടുത്തിയതും, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തതും, അറസ്റ്റ് ഭീഷണിയും മാധ്യമ തൊഴിൽ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെജെയു സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി , സെക്രട്ടറി കെ.സി.സ്മിജൻ എന്നിവർ അറിയിച്ചു. മാധ്യമ പ്രവർത്തകരുടെ തൊഴിൽ നിഷേധിക്കുന്ന തരത്തിലുള്ള പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് ഒഴിവാക്കണമെന്നും കളമശ്ശേരി പ്രസ് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ എം ഇസ്മായിലും ആവശ്യപ്പെട്ടു.
 മാധ്യമ പ്രവർത്തകരുടെ ഇപ്പോഴത്തെ തൂലികയും, പടവാളുമെല്ലാം മൊബൈൽ ഫോണുകൾ ആണ്. അത് പിടിച്ചെടുക്കാൻ പോലീസിന് അധികാരമില്ല. വാർത്ത ഒരോ പ്രവർത്തകനും കണ്ടെത്തുന്നതാണ് അതിൻ്റെ ഉറവിടം വെളുപ്പെടുത്തണ്ട ആവശ്യം ഇത്തരം കാര്യങ്ങളിൽ മാധ്യമ പ്രവർത്തകന്ഇല്ല. ഇക്കാര്യത്തിൽ ആശുപത്രിയിൽ നിന്ന് പുറത്ത് പോയ രേഖയാണ് വാർത്തയായത്. ഇത് പുറത്ത് പോയത് എങ്ങിനെ എന്ന് കണ്ടെത്തേണ്ടത് പേലീസും, വകുപ്പു മേധാവികളുമാണ്.അങ്ങനെ എങ്കിൽ നിത്യവും മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടികൂടുവാനേ പോലീസിന് നേരം കാണൂ.പോലീസിൻ്റെ ഈ കാടത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധ നടപടിക്ക് കെ.ജെ.യു.തയ്യാറാകുമെന്ന് ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here