നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ ഇന്നലെ രാത്രി കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ആരാച്ചാര്‍ പവന്‍ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച്‌ തൂക്കിലേറ്റിയത്. വൈദ്യപരിശോധയില്‍ പ്രതികള്‍ നാലുപേരും ആരോഗ്യവാന്മാരാണന്ന് റിപ്പോര്‍ട്ട് നല്‍കി.

നീതി ലഭിച്ചവെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം നീതി ഞങ്ങള്‍ക്കത് ലഭിച്ചു’ എന്നാണ് തന്റെ മകളുടെ ഘാതകരെ തൂക്കിലേറ്റിയ വാര്‍ത്തയോട് നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചത്. 
“ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദനാജനകമായിരുന്നു. പക്ഷെ ഒടുവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സര്‍ക്കാരിനോടും മറ്റെല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്”, ആശാ ദേവി പറഞ്ഞു. 
 

LEAVE A REPLY

Please enter your comment!
Please enter your name here