ന്യൂഡൽഹി: കൊറോണക്കാലത്ത് ജനങ്ങൾക്ക് വാർത്തകൾ അറിയാനും ശരിയായ വിവരങ്ങൾ ലഭിക്കാനും പത്രങ്ങളും ദൃശ്യ മാദ്ധ്യമങ്ങളും തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്രവിതരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

21 ദിവസ കർഫ്യൂവിൽ നിന്ന് പത്ര-ദൃശ്യ മാദ്ധ്യമങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്.

സമൂഹത്തിന് സേവ ചെയ്യുന്ന പവിത്രമായ ജോലിയാണ് മാദ്ധ്യമ പ്രവർത്തകർ നിർവഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. പുറത്തു പോയി ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരെ അകറ്റി നിറുത്തുന്നത് തെറ്റാണ്. പത്രങ്ങൾ വഴി വൈറസ് വ്യാപിക്കുമെന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പത്രങ്ങൾ വായിച്ചാൽ മാത്രമേ ജനങ്ങൾക്ക് സത്യവും വിശദവുമായ വിവരങ്ങൾ ലഭിക്കൂ. പത്രവിതരണം തടസമില്ലാതെ നടക്കുന്നെന്ന് അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.










LEAVE A REPLY

Please enter your comment!
Please enter your name here