ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയായ മേജര്‍ സുമന്‍ ഗവാനിക്ക് ഐക്യരാഷ്ട്രസഭയുടെ മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. യുഎന്‍എംഐഎസിലെ സമാധാന പരിപാലനത്തിലെ സമഗ്ര സംഭാവനയ്ക്കാണ് മേജര്‍ സുമന് അവാര്‍ഡ് ലഭിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നൊരാള്‍ ഈ അവാര്‍ഡിന് അര്‍ഹയാവുന്നത്.

മേജര്‍ സുമനൊപ്പം ബ്രസീലിയന്‍ വനിതാ കമാന്‍ഡറായ കാര്‍ല മൊണ്ടീറോ ഡികാസ്‌ട്രോ അറൗജോയും അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. അവാര്‍ഡ് സ്വീകരിക്കാനായി മേജര്‍ സുമന്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യാത്രമാറ്റിവെക്കുകയായിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും മേജര്‍ സുമന്‍ വ്യക്തമാക്കി.

‘ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് ഞാന്‍.അവാര്‍ഡ് സ്വീകരിക്കാനായി ഞാന്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലേക്ക് പോകേണ്ടതായിരുന്നു.എന്നാല്‍ കൊറോണ വൈറസിന്റ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെച്ചു.ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടക്കുന്ന ചടങ്ങില്‍ മെയ് 29 ന് അവാര്‍ഡ് ദാന ചടങ്ങ് നടക്കും.’മേജര്‍ സുമന്‍ പറഞ്ഞു.2011 ലാണ് മേജര്‍ സുമന്‍ സൈന്യത്തില്‍ ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here