ആട് ജീവിതം ചിത്രത്തിൻ്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥിരാജ് ഇപ്പോൾ ക്വാറന്റെയിനിൽ കഴിയുകയാണ്. ക്വാറന്റെയിൻ ജീവിതത്തിനിടയിൽ ശരീരം പഴയരീതിയിലാക്കാനുള്ള ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ. തന്റെ ജിം ബോഡി ചിത്രത്തിനൊപ്പം പൃഥ്വി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ലെന്നാണ് പൃഥ്വിരാജ് കുറിപ്പിൽ പറയുന്നത്. ‘ആടുജീവിത’ത്തിനായി അപകടകരമായ രീതിയിൽ മെലിഞ്ഞ പൃഥ്വി ഒരുമാസം കൊണ്ട് തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്. “‘ആടുജീവിത’ത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളർന്ന രീതിയിൽ കണ്ട എന്റെ ക്രൂ ഇപ്പോൾ അത്ഭുതപ്പെടുമെന്നു കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു. ശോഷിച്ച അവസ്ഥയിൽ നിന്നും ഈ അവസ്ഥയിലേക്ക് എത്താൻ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂർവസ്ഥിതിയിലാകാൻ അനുവദിച്ച ബ്ലെസിയ്ക്കും ആടുജീവിതം ടീമിനും താരം നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ.

LEAVE A REPLY

Please enter your comment!
Please enter your name here