ന്യൂഡൽഹി: ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തിൽ പങ്കാളികളായി. സാധാരണക്കാർ ഇക്കാലയളവിൽ ഓട്ടേറെ ത്യാഗങ്ങൾ സഹിച്ചു. പരസ്പരം സഹായിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനിൽക്കും. നൂതന സങ്കേതങ്ങൾ തേടിയാലെ ഈ പോരാട്ടത്തിൽ വിജയിക്കാനാകു. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുർവേദവും ലോകം ഏറ്റെടുത്തുവെന്നും മോദി വ്യക്തമാക്കി.

ആയുഷ്മാൻ ഭാരത് വിപ്ലവകരമായ പദ്ധതി.
രാജ്യം സ്വയംപര്യാപത്ത നേടുന്നു
തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യം
കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ പദ്ധതികൾ പരിഗണനയിൽ
കാർഷിക മേഖലയെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണം
വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാൻ എല്ലാ ശ്രമവും നടത്തുന്നു
ഒരുകോടി ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി
ഓൺലൈൻ പഠനങ്ങൾ അടക്കമുള്ള മാർഗങ്ങൾ രാജ്യം തേടുന്നു.
ബംഗാളിന്റെ പ്രതിസന്ധിയിൽ രാജ്യം ഒപ്പമുണ്ട്
തൊഴിൽ മേഖല ഊർജസ്വലമാക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടത്തുന്നു
ജലസംരക്ഷമത്തിന് വലിയ പ്രാധാന്യം നൽകണം 

LEAVE A REPLY

Please enter your comment!
Please enter your name here