അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലും ജമ്മു കാഷ്മീരിലും ശക്തമായ ഭൂചലനം. കച്ചിൽ ഞായറാഴ്ച രാത്രി 8.13 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്കോട്ടിൽനിന്നും 118 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർസ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
കാഷ്മീരിൽ കട്രയിൽ നിന്ന് 90 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർസ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.