വിമാനം ചാർട്ട് ചെയ്തത് എം.പി ടി.എൻ പ്രതാപന്‍റെ പേരിൽ
തൃശൂര്‍: കൊവിഡ് ദുരിത കാലത്ത്  ഇന്ത്യയിലെ ഒരു പാര്‍ലിമെന്റ് അംഗത്തിന്റെ പേരില്‍, ഗള്‍ഫില്‍ നിന്നും

ആദ്യമായി ഒരു ചാര്‍ട്ടേര്‍ഡ് വിമാനം പറന്നിറങ്ങി. തൃശൂര്‍ ലോകസഭാംഗാം ടി എന്‍ പ്രതാപന്റെ പേരിലുളള  എംപീസ് പ്രവാസി കെയറിന്റെ ഭാഗമായിട്ടായിരുന്നു ഈ മടക്കയാത്ര.

തൃശൂര്‍ ലോകസഭാംഗാം ടി എന്‍ പ്രതാപന്റെ പേരിലുളള ഈ ചാര്‍ട്ടേര്‍ഡ് വിമാനം, ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കാണ് പറന്നത്.  ഗര്‍ഭിണികളും പ്രായമായവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ 215 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇപ്രകാരം, പ്രവാസി കെയര്‍ യുഎഇ ചാപ്റ്ററും ദുബായിലെ തൃശൂര്‍ ജില്ലാ ഇന്‍കാസ് കമ്മിറ്റിയും സംയുക്തമായാണ് എം പിയുടെ പേരില്‍ വിമാനം ഒരുക്കിയത്.  യാത്രക്കാരില്‍ ഭൂരിഭാഗവും

തൃശൂര്‍ പാര്‍ലിമെന്റ് മേഖലയില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ, സമീപ മണ്ഡലമായ ചാലക്കുടിയിലെയും നിവാസികള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഒരു പാര്‍ലിമെന്റ് അംഗത്തിന്റെ പേരിലുള്ള ആദ്യ വിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു.

സ്വന്തം നാട്ടില്‍ എത്താന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കും ഇതോടൊപ്പം സൗജന്യ വിമാന ടിക്കറ്റുകളും നല്‍കാന്‍ കഴിഞ്ഞെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. യാത്രകാര്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം നല്‍കുന്ന കിറ്റുകളും വിതരണം ചെയ്തു. ഇപ്രകാരം, യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍കാസ് യുഎഇ എന്നിവരുടെ കൂടി സഹകരണത്തോടെയായിരുന്നു ഈ ചാര്‍ട്ടേര്‍ഡ് വിമാനം.  ഇങ്ങിനെ, കൊവിഡ് സങ്കടക്കാലത്ത് , ഇന്ത്യയിലെ ഒരു പാര്‍ലിമെന്റ് അംഗത്തിന്റെ പേരില്‍ , ഗള്‍ഫില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കൂടിയാണ് കൊച്ചിയില്‍ പറന്നിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here