തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​സ് സ്റ്റോ​പ്പ്, മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കും. പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളി​ല്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here