കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ലും സ്വ​ർ​ണ​ക്ക​ട​ത്തി​ന് ശ്ര​മം. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി ജി​തി​നാ​ണ് (28) പി​ടി​യി​ലാ​യ​ത്.

736 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കു​ഴ​ന്പു​രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം പ്ര​ത്യേ​കം പാ​യ്ക്ക​റ്റു ചെ​യ്തു അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ജി​തി​ൻ എ​ത്തി​യ​ത്.

സ​മാ​ന​മാ​യ ക​ള്ള​ക്ക​ട​ത്തു​മാ​യി ഇ​ന്ന​ലെ നാ​ലു യാ​ത്ര​ക്കാ​ർ ക​രി​പ്പൂ​രി​ൽ പി​ടി​യി​ലാ​യി​രു​ന്നു. 81 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ നി​ന്നു ക​ണ്ടൈ​ടു​ത്തി​ട്ടു​ള്ള​ത്. അ​ഞ്ചു​പേ​രി​ൽ നി​ന്നു സ​മാ​ന​മാ​യ രീ​തി​യി​ൽ സ്വ​ർ​ണം പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ ക​ള്ള​ക്ക​ട​ത്ത് സം​ഘം വീ​ണ്ടും സ​ജീ​വ​മാ​യ​താ​യാ​ണ് സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here