33.2 C
Kerala
Sunday, May 5, 2024
Home News സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മയ്യനാട് .

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മയ്യനാട് .

2
0
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​യ്യ​നാ​ട് സ്വ​ദേ​ശി വ​സ​ന്ത​കു​മാ​റാ​ണ് (68) മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി ഉ​യ​ർ​ന്നു.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ത​നാ​യ വ​സ​ന്ത​കു​മാ​റി​ന് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​രു​ന്നു ഇ​തേ തു​ട​ർ​ന്നാ​ണ് മ​ര​ണം. വ​സ​ന്ത​കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു.

എ​റ​ണാ​കു​ള​ത്തു​നി​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മ​രു​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ശ്ര​മ​ങ്ങ​ൾ​ക്കൊ​ന്നും വ​സ​ന്ത​കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​സ​ന്ത് കു​മാ​റി​ന്‍റെ സ​മാ​ന​ അ​വ​സ്ഥ​യി​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു കോ​വി​ഡ് രോ​ഗി കൂ​ടി ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന​തും ആ​ശ​ങ്ക​യാ​ണ്.

ക​ഴി​ഞ്ഞ 10 ന് ​ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന് ട്രെ​യി​നി​ലാ​ണ് വ​സ​ന്ത​കു​മാ​ർ നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ 17 ന് ​കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് 10 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ അ​ഞ്ച് പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡി​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ മ​ര​ണ​ങ്ങ​ൾ പ​ര​മാ​വ​ധി ഇ​ല്ലാ​താ​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് സാ​ധി​ച്ചെ​ങ്കി​ലും മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​തി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​തും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special