ചികിത്സയിലുള്ളത് 1691 പേർ
14 പുതിയഹോട്ട്സ്പോട്ടുകൾ

കേരളത്തിൽ 152 പേർക്ക് കൂടി  ബുധനാഴ്ച  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 18 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 17 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 16 പേർക്കും, ആലപ്പുഴ,തൃശ്ശൂർ ജില്ലകളിൽ നിന്നും 15 പേർക്കുവീതവും, മലപ്പുറം ജില്ലയിൽ നിന്നും 10 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 7 പേർക്കും, ഇടുക്കി,കാസർകോട് ജില്ലകളിൽ നിന്ന് 6 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നും 4 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്ന് 3 പേർക്കും, വയനാട് ജില്ലയിൽ നിന്നും 2 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്-49, യു.എ.ഇ.-22,സൗദി അറേബ്യ-12, ഒമാൻ-5, ഖത്തർ-4, ബഹറിൻ-2, താജിക്കിസ്ഥാൻ- 2, മലേഷ്യ-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി-15, പശ്ചിമബംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രാപ്രദേശ്-3, ഗുജറാത്ത്-1, ഗോവ-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 3 പേർക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം  നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നും 35 പേരുടെയും (കണ്ണൂർ-2), ആലപ്പുഴ ജില്ലയിൽ നിന്നും 13 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 10 പേരുടെയും ( കാസറഗോഡ്-3, ആലപ്പുഴ-1, മലപ്പുറം-1), മലപ്പുറം ജില്ലയിൽ നിന്നും 7 പേരുടെയും (തൃശ്ശൂർ-1), എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും 4 പേരുടെവീതവും, കോട്ടയം ജില്ലയിൽ നിന്നും 3 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 2 പേരുടെയും,കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 154759 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 152477 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, 2282പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 148827 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ/റിപീറ്റ് സാമ്പിൾ ഉള്‌പ്പൊടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിൽ 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സർവൈലൻ്‌സിനന്റെ ഭാഗമായി പ്രയോറിറ്റി ഗ്രൂപ്പുകളിൽനിന്ന് 40537 സാമ്പിളുകൾ ശേഖരിച്ചതിൽ 39113 സാമ്പിളുകൾ നെഗറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here